ഐ.പി.ൽ വിലക്കണം – ശുപാർശയുമായി കർണാടക ഗവണ്മെന്റ്
കൊറോണ ഭയം കായിക മേഖലയെ അലട്ടുന്നു. ഈ മാസം 29ന് തുടങ്ങാൻ ഇരിക്കുന്ന ഐ. പി. ൽ സീസൺ വിലക്കണമെന്ന് ആവശ്യമായി കർണാടക ഗവണ്മെന്റ് കേന്ദ്ര സർക്കാരിന് കത്ത് അയച്ചു. മത്സരങ്ങൾ ബംഗളുരുവിൽ നടത്താൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടന്ന് ചൂണ്ടി കാണിച്ചാണ് കത്ത് അയച്ചിരിക്കുന്നത്.

ഈ തിങ്കളാഴ്ച അമേരിക്കയിൽ പോയി വന്ന ഒരു യുവാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഐ. ടി മേഖലയിൽ ജോലി ചെയ്യുന്ന യുവാവാണ് രോഗബാധിതൻ. രോഗി രണ്ടായ്യിരത്തിൽ അധികം ആളുകളുമായി ഇന്ത്യയിൽ വന്നതിനു ശേഷം ഇടപെഴകി എന്നാണ് അറിയാൻ സാധിച്ചത്. ഐ. ടി കമ്പനികൾ നിലനിൽക്കുന്ന സ്ഥലങ്ങളിലെ സ്കൂളുകൾക്ക് കർണാടക അനിശ്ചിത കാലത്തേക്ക് അവധിയും പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.
ഇന്നലെ ഇറ്റാലിയൻ ലീഗ് അനിശ്ചിത കാലത്തേക്ക് വിലക്കിയതായി ഇറ്റാലിയൻ പ്രധാന മന്ത്രി ഉത്തരവ് ഇറക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിലേ പി. സ്. ജി vs ഡോട്ട്മണ്ട് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ യുവേഫയും തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലും സമാനമായ നിർദ്ദേശങ്ങൾ വന്നാൽ അത്ഭുദപ്പെടാനില്ല. ജീവനേക്കാൾ വലുതല്ലല്ലോ ക്രിക്കറ്റ് എന്ന ആവേശം.