ഇന്ത്യയുടെ യഥാർത്ഥ ബലഹീനതകൾ കിവീസ് തുറന്നുകാട്ടുന്നു !!
നോൺ സ്റ്റോപ്പ് ക്രിക്കറ്റ് ശരിക്കും ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെ തളർത്തുകയാണ്. സ്വാഭാവികമായും ഇവ പരിക്കുകൾ, തകരാറുകൾ, മാനസിക പ്രശ്നങ്ങൾ, കൂടാതെ ഫോം നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ടീം ഇന്ത്യയുടെ യഥാർത്ഥ പ്രശ്‌നങ്ങൾ ഇപ്പോൾ ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിലാണ്. രണ്ട് ലോകോത്തര കളിക്കാരായ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരൊഴികെ മറ്റൊരു ബാറ്റ്‌സ്മാനും അന്താരാഷ്ട്ര തലത്തിൽ കളിക്കാനുള്ള യോഗ്യത ഇല്ല. ക്യാപ്റ്റൻ കോഹ്‌ലിയാകട്ടെ അദ്ദേഹത്തിന്റെ കരിയറിലെ ദുർഘടമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുനത്. പക്ഷെ കോഹ്‌ലിയെപ്പോലുള്ള ഒരു മികച്ച ക്ലാസ് ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം, തന്റെ സാമ്രാജ്യത്വ രൂപം വീണ്ടെടുക്കൽ വളരെ പെട്ടന്ന് തന്നെ സാധിക്കും എന്ന് വേണം നിഗമിക്കാൻ.
ബാറ്റിങ്ങിൽ അമിത പ്രതിരോധവും സൂക്ഷ്മപരിശോധനയും പൂജാര നടത്തുന്നത് തന്റെ കഴിവുകളോട് ബഹുമാനം കാണിക്കാത്തതു കൊണ്ടാണ്. പ്രതിരോധത്തിലൂന്നിയ ബാറ്റ്സ്മാൻ തന്റെ പതനത്തിനായി കാത്തിരിക്കുകയാണ് എന്ന വസ്തുത ഓർത്താൽ നന്ന്. റിഷാബ് പന്തിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് വെറും ഭാഗ്യമാണ്. നേരെമറിച്ച്, മികച്ച നിലവാരം പുലർത്താൻ കഴിവുള്ള ബാറ്റ്സ്മാനയാ ലോകേഷ് രാഹുലിന് കളിക്കുന്ന പതിനൊന്നിൽ സ്ഥാനവുമില്ലായിരുന്നു.
മറ്റൊന്ന് സിംഗിൾസും ഡബ്ബിൾസും എടുക്കാൻ ഇന്ത്യൻ ബാറ്റസ്മാൻമാർ മറന്നു പോകുന്നു എന്നുള്ളതാണ്. അവ എതിർ ടീമിന് നൽകുന്ന സമ്മർദ്ദം എത്ര വലുതാണന്നുള്ള യാഥാർഥ്യം ടീം ഇന്ത്യ മനസിലാക്കിയേ മതിയാകു. 50 ശതമാനത്തിലധികം റണ്ണുകളും വന്നിരിക്കുന്നത് ബൗണ്ടറികളിൽ നിന്നാണ്.
കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, ഓപ്പണിംഗ് ഒരു പൂർണ്ണ അബദ്ധമായി ഇപ്പോഴും തുടരുന്നു. ഒരു ടെസ്റ്റ് ഓപ്പണറുടെ തലത്തിലേക്ക് സ്വയം പൊരുത്തപ്പെടാനും ഉയർത്താനും ഷായ്‌ക്ക് കൂടുതൽ സമയം ആവശ്യമാണ്.