Foot Ball Top News transfer news

ട്രാൻസ്ഫർ ന്യൂസ്‌ : പാബ്ലോ മാരി ഇനി ആർസെനാൽ താരം

January 29, 2020

author:

ട്രാൻസ്ഫർ ന്യൂസ്‌ : പാബ്ലോ മാരി ഇനി ആർസെനാൽ താരം

2 ദിവസമായി തുടർന്ന അനിശ്ചിതത്തിനൊടുവിൽ സ്പാനിഷ് ഡിഫൻഡർ പാബ്ലോ മാരിയെ ഫ്ലെമിംഗോയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കി ആർസെനാൽ. സീസണിനൊടുവിൽ കരാർ പെർമനന്റ് ആക്കാനുള്ള ഓപ്ഷൻ ഉൾപ്പടെ ഏകദേശം 4.2മില്യൺ പൗണ്ടിനാണ് ഇരു ടീമുകളും തമ്മിൽ ധാരണയായത്.
ഇതോടെ മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ 26കാരനായ മാരി ആർസെനൽ കോച്ച് ആർട്ടെറ്റയുടെ ആദ്യ സൈനിങ്ങായി മാറി. പാബ്ലോയുടെ സൈനിങ്‌ വാർത്ത ആർസെനൽ അല്പം മുൻപ് ഒഫീഷ്യൽ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു.

ശനിയാഴ്ച ആർസെനാൽ ടെക്നിക്കൽ ഡയറക്ടർ എഡുവിനൊപ്പം ലണ്ടനിൽ മെഡിക്കലിനെത്തിയ മാരി എന്നാൽ അടുത്ത ദിവസം ബ്രസീലിലേക്ക് തിരിച്ചു പോയതോടെ, കരാർ വ്യവസ്ഥയിൽ ആർസെനൽ മാറ്റം വരുത്തിയതിനാൽ ഫ്ലെമിംഗോയുമായുള്ള ട്രാൻസ്ഫർ പാളും എന്ന രീതിയിൽ വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ ഇരു ക്ലബ്ബുകളും കൂടുതൽ ചർച്ചക്ക് വഴി വെക്കാതെ ഇന്നലെ ധാരണയിൽ എത്തുകയായിരുന്നു.

Leave a comment