ട്രാൻസ്ഫർ ന്യൂസ് : ഫ്ലെമിംഗോ താരം ആര്സെനലിലേക്ക്
ജനുവരി ട്രാൻസ്ഫർ മാർക്കറ്റിൽ ആര്സെനലിന്റെ ആദ്യ സൈനിങ് ഇന്നുണ്ടായേക്കും. മുൻ മാഞ്ചസ്റ്റർ സിറ്റി താരവും നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമിഗോയുടെ സെന്റർബാക്കായ പാബ്ലോ മാരിയുടെ സൈനിങ്ങിനായി ഇരു ക്ലബ്ബുകളും ധാരണയിലെത്തിയതായാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. ഏകദേശം 7.5മില്യൺ പൗണ്ടാണ് കരാർ തുക.
കഴിഞ്ഞ ദിവസം മാരിയും ആർസെനാൽ ഫുട്ബാൾ ഡയറക്ടർ എഡുവും തമ്മിൽ എയർപോർട്ടിൽ കൂടിക്കാഴ്ച നടത്തുന്ന ചിത്രം ചില ട്വിറ്റെർ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും കരാറുറപ്പിക്കാൻ ലണ്ടനിലേക്ക് പറന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ ടീനേജ് സെൻസേഷനായ ഗബ്രിയേൽ മാർട്ടിനെല്ലിയെ ആര്സെനലിലേക്കെത്തിച്ച എഡുവിന്റെ ഇടപെടലിലൂടെ പാബ്ലോയുടെ വരവോടെ പ്രശ്നബാധിതമായ ആർസെനാൽ പ്രതിരോധത്തിൽ മാറ്റം വരുത്തും എന്ന പ്രതീക്ഷയിലാണ് ആർസെനാൽ ആരാധകർ !






































