Cricket Top News

ഭുവനേശ്വറിന് പരിക്ക് ഒരു വില്ലനാകുമോ ?

January 20, 2020

ഭുവനേശ്വറിന് പരിക്ക് ഒരു വില്ലനാകുമോ ?

ഇന്ത്യൻ പ്രീമിയർ പേസർ ഭുവനേശ്വർ കുമാറിനെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് ഒഴുവാക്കിയത് അടിവയറിൽ പേശികളുടെ പരുക്ക് കാരണമായിരുന്നു. അദ്ദേഹത്തിന്റെ ഹെർണിയ പ്രശ്നങ്ങൾ ഉള്ളതിനാൽ വലംകൈയ്യൻ പേസർ ഷാർദുൽ താക്കൂറിനെ പകരക്കാരനാക്കുന്നു എന്നും പിന്നീട് ബിസിസിഐ കൂട്ടിച്ചേർത്തിരുന്നു, തുടർന്ന് പകരക്കാരനായ ഷാർദുൽ താക്കൂറിന്റെ മികച്ച പ്രകടനങ്ങൾ ചർച്ച വിഷയമാകുകയും ചെയ്തു.

മികച്ച രീതിയിൽ കരിയർ തുടരാനും നല്ല രീതിൽ സെറ്റ് ആകാനും ആഗ്രഹിക്കുന്ന അദ്ദേഹത്തെപ്പോലുള്ള ഒരു ബൗളറെ സംബന്ധിച്ചിടത്തോളം, തുടർച്ചയായ പരിക്കുകൾ കരിയറിനു എങ്ങനെയെങ്കിലും സ്തംഭിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നു. ഈ തരത്തിൽ പോകുകയാണെങ്കിൽ ഭുവിയുടെ ഭാവി ശോഭയുള്ളതാകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളിൽ വ്യത്യസ്തമായ പരിക്കുകൾ അദ്ദേഹത്തെ ദേശീയ ടീമിൽ നിന്ന് മാറ്റി നിർത്തി.

അദ്ദേഹം ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2019 ലെ റൗണ്ട് റോബിൻ ഘട്ടത്തിൽ മറ്റുള്ളവരേക്കാള്‍ മികച്ചുനിന്നത് വളരെ ശ്രദ്ധേയമായിരുന്നു, അതിനുമുമ്പ്, 2018 ന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് പുറം വേദന എന്ന പ്രശ്നവുമായി പോരാടേണ്ടിവന്നിരുന്നു.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ആയിരുന്നപ്പോൾ തന്നെ വെസ്റ്റ് ഇൻഡീസിന് എതിരെ യുള്ള ഏകദിന പരമ്പര, ഉൾപ്പെടെ ശ്രീലങ്ക ഓസ്ട്രേലിയ എന്നിവരുമായുള്ള പ്രധാനപ്പെട്ട മൽസരങ്ങൾ നഷ്ടമാകുന്നതിൽ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനായിരിക്കാം. എന്നാൽ അടുത്ത ന്യൂസിലാൻഡ് പര്യടനത്തിനുള്ള T 20 ടീമിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല.

ദേശീയ ടീമിന് ഇത്രയധികം അവസരങ്ങൾ നഷ്ടമാകുന്നത് ഈ വലംകൈയ്യൻ പേസറിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമയത്തും വിഷമകരമായതുമാണ്. ദുഃഖകരമെന്നു പറയട്ടെ, കുറച്ചുകാലമായി എൻ സി എ (NCA) അനുശാസിക്കുന്ന രീതിയുലുള്ള ഫിറ്റ് അദ്ദേഹത്തിന് നേടാനാകുന്നില്ല. എൻ‌സി‌എയിൽ പരിശീലത്തിൽ ഇടയിൽ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പല സ്കാനുങ്ങുകൾ നടത്തിയിട്ടും അദ്ദേഹത്തെ പരിക്ക് കണ്ടെത്താനായില്ല എന്ന പത്രവാർത്തകൾ ആശങ്കയുടേതാണ്.

കരിയറിന്റെ അവസാനത്തോടടുക്കുന്നു എന്ന സൂചനകളിലൂടെ പോകുന്ന ഭുവനേശ്വർ കുമാർ ശത്രക്രിയക്കായി ലണ്ടനിൽ പോയിരിക്കുകയാണ്, അവിടെനിന്നും തിരിച്ചെത്തുന്ന ഈ 29 കാരൻ പേസർക്കു പഴയതിലും മികച്ച രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാനും ഇന്ത്യയുടെ ബൗളിംഗ് നെടുതൂണായി നിൽക്കാനും കഴിയട്ടെ …

Vimal Thazhethuvettil

Leave a comment