Foot Ball Top News transfer news

മിക്കേൽ അർട്ടേറ്റ ആർസെനൽ കോച്ചാകും : തീരുമാനം ഇന്ന് !

December 19, 2019

author:

മിക്കേൽ അർട്ടേറ്റ ആർസെനൽ കോച്ചാകും : തീരുമാനം ഇന്ന് !

ആര്സെനലിന്റെ പുതിയ പരിശീലകനായി മുൻ ആർസെനൽ താരവും നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സഹ പരിശീലകനായ മിക്കേൽ ആർട്ടേറ്റ ചുമതലയേൽക്കും. താരവുമായി ആർസെനൽ ബോർഡ് ധാരണയിലെത്തി എന്നതാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ കരബാവോ കപ്പ്‌ മത്സരശേഷം മാത്രമേ തീരുമാനം ഔദ്യോഗികമായി വരികയുള്ളൂ. വർഷം ഏകദേശം 5മില്യൺ യൂറോ തുക അടിസ്ഥാനത്തിൽ 3.5വർഷത്തേക്കാണ് കരാർ എന്നാണ് പുറത്ത് വരുന്ന റൂമറുകൾ. മോശം റിസൾട്ടുകൾക്കൊടുവിൽ കോച്ച് ഉനായി എമേറിയെ പുറത്താക്കിയ ശേഷം പകരക്കാരൻ ആയ താത്കാലിക മാനേജർ ല്യൂജിൻബെർഗിന് കീഴിലും സമാന അവസ്ഥ തുടരുന്നതിനാലാണ് സീസൺ അവസാനിക്കും മുന്നേ പുതിയ കോച്ചിനെ തേടാൻ ആർസെനലിനെ നിർബന്ധിതമാക്കിയത്.

മുൻ സ്പാനിഷ് താരമായ ആർട്ടേറ്റ 2012-16കാലഘട്ടത്തിൽ ആർസെനൽ മിഡ്ഫീൽഡിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 2016ഇൽ വിരമിച്ച ശേഷം കഴിഞ്ഞ മൂന്ന് വർഷമായി പെപ് ഗാർഡിയോളയുടെ അസിസ്റ്റന്റായി മാഞ്ചസ്റ്റർ സിറ്റിയിൽ തുടരുകയാണ്. താരങ്ങളെ കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിക്കുന്നതിനും, കർക്കശ്യമായ തീരുമാനമെടുക്കുന്നതിലും മടി കാണിക്കാത്ത 37കാരനായ ആർട്ടെറ്റയുടെ വരവ് ഓസിൽ ഉൾപ്പടെയുള്ള ഗ്രൗണ്ടിലെ അലസമനോഭാവക്കാരായ താരങ്ങൾക്ക് ഇനിയുള്ള നാളുകൾ ദുഷ്ക്കരമാക്കും.

2018ഇൽ ആർസെൻ വെങ്ങർ വിട വാങ്ങിയപ്പോൾ പകരക്കാരനായി ആർട്ടെറ്റയുടെ പേരുയർന്നു വന്നതായിരുന്നു. എന്നാൽ അവസാന നിമിഷം ഉനായി എമെറിക്ക് നറുക്ക് വീഴുകയായിരുന്നു. 18മാസങ്ങൾക്കിപ്പുറം വീണ്ടും ആർസെനൽ ആർട്ടെറ്റയിൽ വിശ്വാസമർപ്പിക്കുമ്പോൾ, വെങ്ങറുടെ പിൻഗാമിയായി മാറി ആർസെനലിനെ വീണ്ടും വിജയപാതയിൽ എത്തിക്കാൻ ഈ പഴയ ഗണ്ണറിനു കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

Leave a comment