Foot Ball Stories Top News

മറ്റൊരു ‘വൈക്കിംഗ് ‘ അധിനിവേശത്തിനു യൂറോപ്പ് സാക്ഷിയാകുന്നു !!

October 24, 2019

മറ്റൊരു ‘വൈക്കിംഗ് ‘ അധിനിവേശത്തിനു യൂറോപ്പ് സാക്ഷിയാകുന്നു !!

ഓർത്തു വെച്ചോ ഈ നാമം – ഏർലിങ് ഹാലാൻഡ്. തന്റെ ഗോൾ സ്കോറിങ് പാടവം കൊണ്ട് ഒരു കൊടുങ്കാറ്റു പോലെ യൂറോപ്പിനെ ഇളക്കി മറിക്കുകയാണ് വെറും 19 വയസ്സ് മാത്രം പ്രായമുള്ള ഈ നോർവേ അന്താരാഷ്ട്ര താരം. ചാമ്പ്യൻസ് ലീഗിൽ 3 മത്സരങ്ങൾ പിന്നിട്ടപ്പോൾ 6 ഗോളുകളാണ് ഇദ്ദേഹം നേടിയത്. അത് ലിവർപൂൾ, നാപോളി എന്നീ വമ്പന്മാർ അടങ്ങിയ ഗ്രൂപ്പിൽ ആണ് എന്നുള്ളത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കൗമാരക്കാരൻ എന്ന റെക്കോർഡ് ഇതിനോടകം തന്നെ ഹാലാൻഡ് നേടിക്കഴിഞ്ഞിരിക്കുന്നു. ചാമ്പ്യൻസ് ലീഗിലെ ആദ്യ മൂന്ന് മത്സരത്തിൽ തുടർച്ചയായി ഗോൾ നേടുന്ന കൗമാരക്കാരൻ എന്ന കരിം ബെൻസിമയുടെ റെക്കോർഡിന് ഒപ്പം എത്താനും അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. യൂറോപ്പിലെ ഗോൾ വേട്ടക്കാരിലും ഈ ചെറുപ്പക്കാരൻ തന്നെയാണ് മുന്നിൽ. 2019 -20 സീസൺ വെറും മൂന്ന് മാസം പിന്നിടുമ്പോൾ, എല്ലാ കോമ്പറ്റിഷനിലുമായി 25 ഗോളുകളാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ബയേണിന്റെ ഗോളടി യന്ത്രം ലെവൻഡോസ്‌കിയെക്കാളും നാല് ഗോളുകൾ അധികം അദ്ദേഹം സ്വന്തമാക്കിയിരുന്നു. മാത്രമല്ല മുഹമ്മദ് സാലയും, അന്റോണിയോ ഗ്രീസ്മാനും വിഖ്യാതമാക്കിയ യോഗ പൊസിഷനിൽ ഇരുന്നു കൊണ്ടുള്ള ആഹ്ലാദ പ്രകടനവും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

ബുണ്ടസ്‌ലീഗയിൽ കളിക്കുന്ന ഓസ്ട്രിയൻ ക്ലബായ ർ.ബി.സാൽസ്ബർഗിന്റെ താരമാണ് ഈ നോർവീജിയൻ താരം. തന്റെ നാട്ടുരക്കാരനായ, ഒലെ ഗുണ്ണാർ സോൾഷെയർ ആണ് ഹാലാൻഡിന്റെ സേവനത്തിനായി ആദ്യം രംഗത്ത് വന്നത്. ജനുവരിയിൽ താരത്തെ മാഞ്ചസ്റ്ററിൽ എത്തിക്കും എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ പ്രകടനം എല്ലാ ലോകോത്തര ക്ലബ്ബ്കളുടെയും ശ്രദ്ധ പിടിച്ചു പറ്റിച്ചിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും ബയേൺ മ്യൂണിച്ചും താരത്തിന്റെ സേവനം ഉറപ്പു വരുത്താൻ രംഗത്ത് ഇറങ്ങിയിട്ടുണ്ട് എന്നാണ് വാർത്തകൾ.

Leave a comment