Foot Ball Stories Top News

“ബാലൺ ഡ് ഓർ” – ലിവർപൂളിന്റെ ‘The magnificent seven’

October 22, 2019

“ബാലൺ ഡ് ഓർ” – ലിവർപൂളിന്റെ ‘The magnificent seven’

ഫിഫ നൽകുന്ന ലോകത്തിലെ മികച്ച ഫുട്ബോളർക്കുള്ള അവാർഡ് ആണ് വിഖ്യാതമായ ബാലൺ ഡ് ഓർ. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ആണ് താരങ്ങളെ നാമനിർദ്ദേശം ചെയുന്നത്. അവസാന പട്ടികയിലേക്ക് 30 പേരെ ശുപാർശ ചെയ്തപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ താരങ്ങളുടെ അപ്രമാദിത്യമാണ് കാണാൻ സാധിക്കുന്നത്. 15 പേരും പ്രീമിയർ ലീഗ് കളിക്കുന്നവരാണ്. എന്നാൽ അതിൽ 7 പേര് ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് മാത്രമാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ അവർ കാഴ്ച്ച വെച്ച പ്രകടനമാണ് ഇത്രയധികം താരങ്ങൾ അന്തിമ പട്ടികയിൽ സ്ഥാനം പിടിക്കാൻ കാരണം.

ഗോൾ കീപ്പർ ആയ അലിസൺ ബെക്കർ, ഡിഫൻഡർമാരായ വാൻ ഡൈക്, അലക്സാണ്ടർ അർണോൾഡ്, മധ്യനിരക്കാരനയാ വൈനാൾഡാം, പിന്നെ അവരുടെ വിശ്വവിഖ്യാത അറ്റാക്കിങ് ത്രയം – സലാഹ്, മാനേ, ഫിർമിഞ്ഞോ. ലോകത്തിലെ മികച്ച ഗോൾ കീപ്പറായി അടുത്തിടെ തിരഞ്ഞെടുത്ത ബെക്കറിനും, മികച്ച ഡിഫൻഡർ ആയി തിരഞ്ഞെടുത്ത വാൻ ഡൈക്കിനുമാണ് ഇതിൽ ഏറ്റവും കൂടുതൽ സാധ്യത. അറ്റാക്കിങ് പ്ലയെർസ് അല്ലാതെ മറ്റാർക്കെലും ഈ അവാർഡ് കിട്ടാൻ സാധ്യത ഉണ്ടെങ്കിൽ അതും ഇവർക്ക് രണ്ടു പേർക്കും ആയിരിക്കും.

ലോക ക്ലബ് ഫുട്ബോളിന്റെ ശക്തികേന്ദ്രം സ്പെയിനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മെല്ലെ മാറുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഈ നാമനിർദ്ദേശ പട്ടിക.

Leave a comment