Foot Ball Top News

സൗഹൃദ മത്സരം : ജർമനിക്കെതിരെ സമനില നേടി അര്ജന്റീന

October 10, 2019

author:

സൗഹൃദ മത്സരം : ജർമനിക്കെതിരെ സമനില നേടി അര്ജന്റീന

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിൽ ഉജ്ജ്വലമായി തിരിച്ചു വന്നു അര്ജന്റീന ജർമ്മനിക്കെതിരെ സമനില നേടി. സൂപ്പർ താരം മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയെ ഡോർട്മുണ്ടിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ 22മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾ നേടി ജോ കിംലോയുടെ ജർമ്മൻ യുവനിര വരവേറ്റു. 15ആം മിനുട്ടിൽ ഗ്നാബ്രിയും 22ആം മിനുട്ടിൽ ഹാർവെറ്റ്‌സുമാണ് ജർമൻ പടയുടെ ഗോളുകൾ നേടിയത്.

തുടക്കത്തിൽ തന്നെ രണ്ടു ഗോൾ വീഴുകയും ജർമൻ താരങ്ങൾ അർജന്റീനൻ ബോക്സിൽ നിരന്തരം ഭീഷണിയുയർത്തുകയും ചെയ്തപ്പോൾ അര്ജന്റീന കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന പ്രതീതി ഉയർന്നെങ്കിലും അതായിരുന്നില്ല രണ്ടാം പകുതിയിൽ സംഭവിച്ചത്. ആധിപത്യം നേടിയിട്ടും ആദ്യപകുതിയിൽ തന്നെ മത്സരം കൈപ്പിടിയിലാക്കാൻ അവസരമുണ്ടായിരുന്നിട്ടും അത് കളഞ്ഞു കുളിച്ച ജർമൻ ടീമിന് രണ്ടാം പകുതിയിൽ അതിനു വില കൊടുക്കേണ്ടി വന്നു. നിറംമങ്ങിയ റോജോയെയും കൊറിയയെയും പിൻവലിച്ചു സെക്കന്റ് ഹാഫിൽ അർജന്റീനൻ കോച്ച് സിലോണി പകരക്കാരായി അലാരിയ അക്യൂനിയ എന്നിവരെ ഇറക്കിയതോടെ മത്സരത്തിന്റെ ഗതിമാറി. 64ആം മിനുട്ടിൽ അക്യൂനിയയുടെ ക്രോസിൽ തകർപ്പൻ ഹെഡറിലൂടെ അലാരിയ അർജന്റീനയുടെ ആദ്യ ഗോൾ നേടി. അവസാന 10 നിമിഷങ്ങളിൽ ജർമൻ പ്രതിരോധം ആടിയുലഞ്ഞു ഇത് മുതലെടുത്തു അര്ജന്റീന കോംപസിലൂടെ രണ്ടാം ഗോളും മത്സരത്തിൽ സമനിലയും നേടി.

2018ലെ ലോകകപ്പ് ദുരന്തത്തിന് ശേഷം യുവരക്തത്തിൽ ജോകിംലോ വാർത്തെടുക്കുന്ന പുതിയ ജർമൻ ടീം മത്സരത്തിൽ ഏറിയ പങ്കും മുന്നിട്ട് നിന്നിട്ടും അനായാസം നേടാമായിരുന്ന വിജയം കളഞ്ഞു കുളിച്ചതും, പോയ മാസം നെതർലാന്ഡ്സിനെതിരേ സംഭവിച്ചതിന്റെ തനിയാവർത്തണമെന്നോണം അവസാന നിമിഷങ്ങളിൽ പ്രതിരോധം പരിഭ്രാന്തരായി കാലിടറുന്നതും, 2020യൂറോ കപ്പ്‌ ലക്ഷ്യം വയ്ക്കുന്ന കോച്ച് ജോകിംലോയ്ക്കു തന്റെ തന്ത്രങ്ങൾ പുനഃക്രമീകരിക്കേണ്ടി വരും എന്ന കൃത്യമായ സൂചന നൽകുന്നതായിരുന്നു ഈ മത്സരം. മറുവശത്തു അർജന്റീനൻ കോച്ച് സിലോണിക്കു എവേ മാച്ചിൽ തോൽവിയുടെ വക്കിൽ നിന്നും പൊരുതി നേടിയ ജയത്തോളം പോന്ന ഈ സമനില ആത്മവിശ്വാസം നൽകും.

Leave a comment