Cricket Stories Top News

ഫിലിപ്പ് ഹ്യൂഗ്സ് – എങ്ങനെ മറക്കും ഈ മുഖം !!

October 7, 2019

ഫിലിപ്പ് ഹ്യൂഗ്സ് – എങ്ങനെ മറക്കും ഈ മുഖം !!

ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ അത്ര പെട്ടെന്ന് മറക്കില്ല “ഫിലിപ്പ് ഹ്യൂഗ്സ് “എന്ന ഈ നാമം. അതെ ക്രിക്കറ്റിനെ ഹൃദയത്തോട് ചേർത്തു സ്നേഹിക്കുന്ന ആരാധകരുടെ മനസ്സിൽ വലിയൊരു മുറിവാണ് ഹ്യൂഗ്സ്ന്റെ വിയോഗം സൃഷ്ടിച്ചത്. അകാലത്തിൽ പൊലിഞ്ഞുപോയ ഈ പ്രതിഭയെ ക്രിക്കറ്റ്‌ എന്ന ഈ സുന്ദര ഗെയിം നിലനിൽക്കുന്നിടത്തോളം കാലം ആരാധകർ ഓർക്കുക തെന്നെ ചെയ്യും.

തന്റെ വളരെ ചെറിയ കരിയറിൽ തെന്നെ ആരെയും അസൂയപ്പെടുത്തുന്ന ഉയർച്ചയും, നിരുത്സാഹപ്പെടുത്തുന്ന താഴ്ചയും ഒരുപോലെ നേരിട്ടിട്ടുണ്ട് ഫിലിപ്പ് ഹ്യൂഗ്സ്.

സൗത്താഫ്രിക്കക്കെതിരെ ജോഹനാസ്ബർഗിലെ തന്റെ ടെസ്റ്റ്‌ അരങ്ങേറ്റ ദിനത്തിൽ ഡെയ്ൽ സ്റ്റെയ്ൻ എന്ന ലെജൻഡറി ഫാസ്റ്റ് ബൗളറുടെ മുൻപിൽ സംപൂജ്യനായി മടങ്ങാനായിരുന്നു അയാളുടെ വിധി, പക്ഷെ തന്റെ രണ്ടാം ഇന്നിങ്സിൽ 75റൺ സ്കോർ ചെയ്തു കൊണ്ട് താൻ ഈ ലെവലിൽ കളിക്കാൻ അനുയോജ്യനാണെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.

ആ സീരിയസിലെ ഡർബണിൽ നടന്ന രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിക്കൊണ്ട്, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ബഹുമതിയും ഹ്യൂഗ്സ് നേടിയെടുത്തു.

ഓസ്‌ട്രേലിയൻ മാധ്യമങ്ങളും, ക്രിക്കറ്റ്‌ നിരീക്ഷകരും മാത്യു ഹെയ്ഡന്റെ പകരക്കാരൻ എന്ന രീതിയിൽ ഹ്യൂഗ്സ്നെ വാഴ്ത്താനും തുടങ്ങി, പക്ഷെ 2009ആഷസിലെ ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടതോടെ, അദ്ദേഹം ടീമിൽ നിന്ന് പുറത്താവുകയും ചെയ്തു, സൈമൺ കാറ്റിചും, വാട്സണും ഓപ്പണിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഒരു ബാക്കപ്പ് ഓപ്പണർ ആയിട്ടായിരുന്നു പിന്നീട് ഹ്യൂഗ്സ് ടീമിൽ സ്ഥാനം പിടിച്ചിരുന്നത്, പക്ഷെ വീണുകിട്ടുന്ന അവസരങ്ങൾ ബലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഏകദിനത്തിലും ആരും കൊതിക്കുന്ന തുടക്കമായിരുന്നു ഹ്യൂഗ്സിന്, അരങ്ങേറ്റ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ എന്ന നേട്ടവും അയാളെ തേടിയെത്തിയിരുന്നു, ഓസീസ് സമ്മർ സീസണിലെ മികച്ച പ്രകടനത്താൽ ഇന്ത്യൻ സീരിയസിനുള്ള ടിക്കറ്റും അദ്ദേഹം നേടിയെടുത്തു, പക്ഷെ സ്പിന്നിനെ സപ്പോർട്ട് ചെയ്യുന്ന പിച്ചിൽ അദ്ദേഹം പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ലോകം കണ്ടത്.

അതിനു ശേഷം 2013ആഷസ് ടീമിൽ മടങ്ങിയെത്തി ആഷ്ടൺ അഗറും ആയി ചേർന്ന് പത്താം വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടും അദ്ദേഹം പടുത്തുയർത്തുകയുണ്ടായി…….

അതെ ഓസ്‌ട്രേലിയ്ക്കുവേണ്ടി ഒരുപാട് മത്സരങ്ങളിൽ പാഡ് കെട്ടാനുള്ള ഹ്യൂഗ്സിന്റെ കാത്തിരിപ്പിനിടയിലായിരുന്നു, ക്രിക്കറ്റിനെ ഞെട്ടിച്ച ആ ദുരന്തം അരങ്ങേറിയത്, 2014 നവംബർ 15ന് നടന്ന ഓസ്‌ട്രേലിയൻ ആഭ്യന്തര മത്സരത്തിൽ സീൻ അബ്ബോട്ട് എന്ന യുവ ഫാസ്റ്റ് ബൗളറുടെ ഒരു ബൗൺസറിൽ ഫിലിപ്പ് ഹ്യൂഗ്സ് എന്ന ചെറുപ്പകാരന്റ സ്വപ്നങ്ങളും, ജീവിതവും അവസാനിക്കുകയായിരുന്നു……….. !

Pranav Thekkedath

Leave a comment