Foot Ball Top News

പ്രീമിയർ ലീഗ് : വിജയത്തോടെ ആർസെനൽ മൂന്നാമത്

October 6, 2019

author:

പ്രീമിയർ ലീഗ് : വിജയത്തോടെ ആർസെനൽ മൂന്നാമത്

ബോൺമൗത്തിനെതിരെ ആർസെനലിനു നേരിയ വിജയം. സ്വന്തം ഗ്രൗണ്ടായ എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. ആര്സെനലിന്റെ ഏക ഗോൾ 9ആം മിനുട്ടിൽ ഹെഡറിലൂടെ ലൂയിസാണ് നേടിയത്.

മത്സരത്തിൽ തുടക്കത്തിൽ തന്നെപെപ്പെയുടെ ക്രോസിൽ ലൂയിസിന്റെ ഗോളിലൂടെ ആർസെനൽ ലീഡ് നേടി. ആദ്യ പകുതിയിൽ ആർസെനൽ തങ്ങളുടെ മേൽകൈ നിലനിർത്തി. ബോൺമൗത്തിന്റെ താരങ്ങളെ ബോക്സിനുള്ളിൽ അപകടം സൃഷ്ടിക്കാൻ അനുവദിക്കാതെ ആർസെനൽ പ്രതിരോധം കാത്തു. മറുവശത്തു തങ്ങളുടെ മിഡ്ഫീൽഡിൽ നിന്നും സംഭാവനകൾ അധികമെത്താത്തതിനാൽ ആര്സെനലിനും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. രണ്ടാം പകുതിയിൽ ആർസെനൽ പ്രതിരോധത്തിലേക്കും ബോൺമൗത്ത് അക്രമണത്തിലേക്കും തിരിഞ്ഞു. എങ്കിലും എന്നും പഴികേൾക്കാറുള്ള ആർസെനൽ പ്രതിരോധം ഇന്ന് ഒരു ഗോളിന്റെ ലീഡ് നിലനിർത്തിയതോടൊപ്പം ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ക്ളീൻഷീറ്റ് നേടി അവസരത്തിനൊത്തുയർന്നു.

ജയത്തോടെ 8 കളിയിൽ നിന്നും 15പോയിന്റുമായി ആർസെനൽ 16പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ തൊട്ടുപുറകിൽ മൂന്നാം സ്ഥാനത്തെത്തി. 8കളിയും ജയിച്ചു 24പോയിന്റ് നേടിയ ലിവര്പൂളാണ് ഒന്നാം സ്ഥാനത്തു.

Leave a comment