കരബാവോ കപ്പ് : ആർസെനലിനു തകർപ്പൻ ജയം
കരബാവോ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ നോട്ടിങ്ഹാം ഫോറെസ്റ്റിനെ തകർത്ത് ആർസെനൽ. എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഗണ്ണേഴ്സിന്റെ വിജയം. വിജയികള്‍ക്ക് വേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി 2ഗോളുകളും, ഹോൾഡിങ്, വില്ലോക്, നെൽസൺ എന്നിവർ ഓരോ ഗോളും നേടി.
പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി യുവ നിരയുമായി ഇറങ്ങിയ ടീമിൽ ടിർണി, ഹോൾഡിങ്, ബെല്ലറിന് എന്നിവർ പരിക്കിന് ശേഷം മടങ്ങിയെത്തിയാതായിരുന്നു മത്സരത്തിന്റെ സവിശേഷത. ഇതോടെ അടുത്ത വാരം നടക്കുന്ന യൂണൈറ്റഡിനെതിരായ മത്സരത്തിൽ ഹോൾഡിങ്ങും ടിർണിയും ടീമിലെത്തുന്നതോടെ എമറിയുടെ ഡിഫെൻസിലെ തലവേദനകൾ കുറയും.