Foot Ball Top News transfer news

ആർസെനൽ താരം സ്പാനിഷ് ക്ലബ്ബിലേക്ക്

August 26, 2019

author:

ആർസെനൽ താരം സ്പാനിഷ് ക്ലബ്ബിലേക്ക്

ആര്സെനലിന്റെ വെറ്ററൻ ഡിഫൻഡർ നാക്കോ മോൻറിയാൽ സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിലേക്കെന്നു സൂചന. താരം 2വർഷത്തേക്ക് ടീമുമായി കരാറിൽ ഏർപ്പെട്ടു എന്ന വാർത്തയാണ് സ്പാനിഷ് മാധ്യമങ്ങളിൽ വരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

6 സീസണായി ആർസെനലിനു വേണ്ടി ലെഫ്റ്റ് ബാക്കയും സെന്റർ ബാക്കായും കളിക്കുന്ന മോൻറിയാലിന്റെ സ്ഥാനം 25മില്യനു ഈ സീസണിൽ ആര്സെനലിലേക്കെത്തിയ കെൽറ്റിക് താരം ടിർണി യുടെ വരവോടെ പരുങ്ങലിലായിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് ടിർണി വിശ്രമത്തിൽ ആയതിനാൽ കഴിഞ്ഞ 3 മത്സരങ്ങളിലും മോൻറിയാൽ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. മോൻറിയാൽ പോകുന്നതോടെടിർണി മടങ്ങിയെത്തുന്ന ഒക്ടോബർ വരെയെങ്കിലും ലെഫ്റ്റ് ബാക്ക് /വിംഗ് ബാക്ക് പൊസിഷനിൽ കോലാസിനാക് മാത്രമേ ഉള്ളൂ എന്നത് ആർസെനലിനു തിരിച്ചടിയാകും.

Leave a comment