Editorial Foot Ball Top News

കൂട്ടീഞ്ഞോയും ബയേണും – പരാജയപ്പെടാനുള്ള എല്ലാ സാധ്യതകളെയും അപ്രസക്തമാക്കിയ നീക്കം.

August 19, 2019

കൂട്ടീഞ്ഞോയും ബയേണും – പരാജയപ്പെടാനുള്ള എല്ലാ സാധ്യതകളെയും അപ്രസക്തമാക്കിയ നീക്കം.

ട്രാൻസ്ഫർ ജാലകം അടക്കാറാകുമ്പോൾ ഏവരെയും വിസ്മയിപ്പിച്ചു കൊണ്ട് ബയേൺ മ്യൂനിച് നടത്തിയ ചാണക്യ നീക്കം ഇന്ന് ഫുട്ബോൾ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നു. ബാഴ്സയിൽ ജീവിതം വഴി മുട്ടിയ ബ്രസീലിയൻ താരം ഫിലിപ്പോ കൂട്ടീഞ്ഞോയെ ഒരു വർഷത്തേക്ക് ലോണിൽ എടുത്തിരിക്കുകയാണ് ബവേറിയൻസ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർ എന്ന ഖ്യതി സ്വന്തമാക്കിയ താരമാണ് ബ്രസീലുകാരനായ കൂട്ടീഞ്ഞോ. അദ്ദേഹത്തിന്റെ പ്രകടനം ബാഴ്‌സയെ 120 മില്യൺ പൗണ്ട് മുടക്കാൻ പ്രേരിപ്പിക്കുകയുണ്ടായി. നെയ്മർ പോയ വിടവ് നികത്താൻ വേണ്ടിയായിരുന്നു ക്യാറ്റലൻ വമ്പന്മാർ ഇത്രയധികം പണം കൂട്ടീഞ്ഞോയിൽ മുടക്കിയത്. എന്നാൽ ബാഴ്സക്കായി തന്റെ പരിപൂർണ മികവ് പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തന്റെ ഇഷ്ട പൊസിഷൻ ആയ അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്ന സ്‌ഥാനത്ത്‌ അദ്ദേഹത്തിന് കളിയ്ക്കാൻ സാധിക്കാഞ്ഞതാണ് അതിന്റെ പ്രധാന കാരണം. കൂട്ടീഞ്ഞോയെ ലെഫ്റ് വിങ്ങർ ആയിട്ടാണ് ബാഴ്സ കൂടുതലും ഉപയോഗിച്ചത്. അത് താരത്തിന്റെ ആൽമവിശ്വാസത്തെ തന്നെ ബാധിക്കുന്നതും കാണാം. ചാമ്പ്യൻസ് ലീഗ് സെമിയിൽ തന്റെ മുൻ ക്ലബായ ലിവര്പൂളിനെതിരായ സുവർണ്ണാവസരങ്ങൾ അദ്ദേഹം പല്ലവട്ടം തുലച്ചത് അതിന്റെ ഒരു ഉദാഹരണമായി ചൂണ്ടി കാണിക്കാൻ സാധിക്കും. മാത്രമല്ല ബാഴ്സയുടെ പൊസഷനിൽ ഊന്നിയുള്ള കളിയുമായി പൊരുത്തപ്പെടാനും ഈ കാനറി പക്ഷിക്ക് സാധിച്ചില്ല.

അത്ലറ്റികോ മാഡ്രിഡിൽ നിന്നുള്ള ഗ്രിസ്‌മാന്റെ വരവ് കൂട്ടീഞ്ഞോയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. മാത്രമല്ല നെയ്മറിനെ വീണ്ടും കൊണ്ടുവരാനുള്ള ബാഴ്സയുടെ ശ്രമം കൂട്ടീഞ്ഞോയുടെ കഴിവിലുള്ള അവരുടെ വിശ്വസ്യതയെ തന്നെ ചോദ്യം ചെയ്തു.അടുത്ത സീസണിലെങ്കിലും നെയ്മർ ബാഴ്സയിൽ തിരിച്ചെത്താണ് സാധ്യത. ആയതിനാൽ കൂട്ടീഞ്ഞോയുടെ പുറത്തേക്കുള്ള വാതിൽ തുറന്നിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് ബയേൺ മ്യൂനിച് താരത്തിനായി രംഗത്ത് വരുന്നത്. ബവേറിയന്സിന് ആകട്ടെ തങ്ങളുടെ സ്റ്റാർ പ്ലയെര്സ് ആയ റോബ്ബൻ, റിബറി, ജെയിംസ് എന്നിവരെ ഇത്തവണ നഷ്ടമായിരുന്നു. റോബ്ബനും റിബെറിയും വിരമിച്ചപ്പോൾ, ജെയിംസിനെ റയൽ ലോൺ കാലാവധി കഴിഞ്ഞതിനാൽ തിരികെ വിളിക്കുകയായിരുന്നു. മാത്രമല്ല തങ്ങളുടെ മറ്റൊരു ഇതിഹാസമായാ മുള്ളർക്ക് പ്രായമായി വരുന്നതും മാറ്റ് ഹമ്മെൽസ് ഡോട്ട്മണ്ടിൽ തിരികെ പോയതും യൂറോപ്യൻ വേദികളിൽ കളിച്ചു പരിചയമുള്ള കളിക്കാരുടെ അഭാവം ഉണ്ടെന്നുള്ള യാഥാർഥ്യം മനസിലാക്കിപ്പിച്ചു. അങ്ങനെയാണ് ബവേറിയൻസ് കൂട്ടീഞ്ഞോയെ വാങ്ങാൻ ഒരുങ്ങുന്നത്.

രണ്ടു പേർക്കും ഗുണമുള്ള ഒരു നീക്കമായിട്ടേ ഇതിനെ വിലയിരുത്താം സാധിക്കു. ഒന്നാമതായി കൂട്ടീഞ്ഞോയ്ക്ക് തന്റെ പ്രിയപ്പെട്ട നമ്പർ 10 എന്ന പൊസിഷൻ തിരികെ കിട്ടും. ജെയിംസ് പോയതിനാൽ ആ പൊസിഷനിൽ കളിയ്ക്കാൻ കൂട്ടീഞ്ഞോയെ പോലൊരു കളിക്കാരൻ ഇന്നില്ല. മാത്രമ്മല്ല കൂട്ടീഞ്ഞോയ്ക്ക് വഴങ്ങുന്ന അറ്റാക്കിങ് ഫുട്ബോളിന്റെ വക്താക്കളാണ് ബയേൺ മ്യൂനിച്. ബയേണിനാകട്ടെ കൗട്ടീഞ്ഞോയുടെ അനുഭവ സമ്പത്തു ഗോരേറ്സ്ക, കിമ്മിച്, പോലുള്ള യുവ താരങ്ങൾക്ക് പ്രയോജനപ്പെടുത്താനും സാധിക്കും.

ജൂലിയൻ ബ്രാൻഡിറ്റിനെയും, തോർഗൻ ഹസാഡിനെയും ഡോട്ട്മണ്ട് അതികഠിനമായി ശക്തി പ്രാപിച്ചിരിക്കുന്നു.കഴിഞ്ഞ സീസണിൽ തന്നെ ഡോട്ട്മണ്ട് ശക്തിയായി തിരിച്ചു വന്നിരുന്നു. അവരുടെ ബദ്ധവൈരികളെ നേരിടാൻ കൂട്ടീഞ്ഞോ പോലെ ഒരു താരത്തെ ആയതിനാൽ ബയേണിന് അത്യാവശ്യമാണ്. മറ്റൊരു ബ്രസീലുകാരനായ തിയാഗോ അൽകാൻട്രയുമായി ചേർന്ന് മികച്ച ഒരു മധ്യനിര കെട്ടിപ്പടുക്കാൻ കൂട്ടീഞ്ഞോയ്ക്ക് സാധിക്കും എന്ന് തന്നെവേണം നിഗമിക്കാൻ.

പ്രായം 27 മാത്രമേ ഉള്ളു എന്നുള്ളതും കൂട്ടീഞ്ഞോയെ വാങ്ങുന്നതിൽ ബയേണിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.ഒരു ഫുട്ബോളർ തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നത് 27 -32 കലയാളിവിലാണ്. അതായത്, കൂട്ടീഞ്ഞോയുടെ നല്ല നാളുകൾ വരാൻ ഇരിക്കുന്നതെ ഉള്ളു. അടുത്ത സീസണിൽ താരവുമായി ഒരു സ്ഥിരം കരാറിൽ ബയേൺ ഏർപെട്ടാലും അത്ഭുതപെടാനില്ല.

Leave a comment