Foot Ball Top News

ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി ടോട്ടൻഹാം

August 18, 2019

ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി ടോട്ടൻഹാം

പ്രീമിയർ ലീഗിലെ ആദ്യ ക്ലാസിക്കിൽ നാടകീയ അന്ത്യം. ടോട്ടൻഹാമിനെ മാഞ്ചസ്റ്റർ സിറ്റി എതിരേറ്റ മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു. വീഡിയോ അസിസ്റ്റന്റ് റഫറി ഇത്തവണയും സിറ്റിക്ക് വില്ലനായി വന്നു. ഇഞ്ചുറി ടൈമിന്റെ 93 ആം മിനുട്ടിൽ ഗബ്രിയേൽ ജെസുസ് അടിച്ച ഗോൾ സിറ്റിയുടെ തന്നെ ലപോർട്ടിന്റെ കയ്യിൽ കൊണ്ടതിനു നിഷേധിക്കുകയായിരുന്നു.

സിറ്റിക്ക് വേണ്ടി റഹീം സ്റ്റെർലിംഗും സെർജിയോ അഗ്വെറയും ലക്‌ഷ്യം കണ്ടപ്പോൾ ടോട്ടൻഹാമിന്‌ വേണ്ടി എറിക് ലാമെലയും ലൂക്കാസ് മോറയും വലചലിപ്പിച്ചു. ഒരു ടീമിന്റെ ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമെന്ന അലൻ ഷെയറെറുടെ റെക്കോർഡിനൊപ്പം എത്താൻ അഗ്വേറോക്ക് സാധിച്ച മത്സരം കൂടി ആയിരുന്നു ഇത്. എത്തിഹാദ് സ്റ്റേഡിയത്തിൽ 97 ഗോളുകളാണ് ഈ അര്ജന്റീനക്കാരൻ ഇതു വരെ അടിച്ചു കൂട്ടിയിരിക്കുന്നത്.

സിറ്റിയുടെ മൂക്കിൻ തുമ്പിൽ നിന്ന് വിജയം തട്ടിയകറ്റാൻ ടോട്ടൻഹാമിനും വി.എ.ർ.നും ഇത്തവണയും സാധിച്ചിരിക്കുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലും ടോട്ടൻഹാമിന്‌ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടൽ മൂലം സ്റ്റെർലിങ് അടിച്ച ഗോൾ റദ്ദാക്കുകയും ആവേ ഗോളിന്റെ പിൻബലത്തിൽ ടോട്ടൻഹാം കടന്ന് കൂടുകയും ചെയ്തിരുന്നു. ഏതായാലും ലിവര്പൂളുമായുള്ള പോരാട്ടത്തിൽ ഇപ്പോ സിറ്റി രണ്ടു പോയിന്റ് പുറകിലാണ്. മാത്രമല്ല ഈ സീസണിൽ ടോട്ടൻഹാം ഒരു ശക്തിയായിരിക്കും എന്ന് തെളിയിച്ച മത്സരം കൂടി ആയിരുന്നു ഇത്.

Leave a comment