Cricket legends Top News

ഓർമയിലെ മുഖങ്ങൾ – തോമസ് ഒഡോയൊ

August 15, 2019

ഓർമയിലെ മുഖങ്ങൾ – തോമസ് ഒഡോയൊ

കെനിയൻ ക്രിക്കറ്റിന്റെ ഉയർച്ചയും താഴ്ചയും ഒരുപക്ഷെ ഇദ്ദേഹത്തേക്കാൾ അനുഭവിച്ചറിഞ്ഞ കളിക്കാർ കുറവായിരിക്കും, ജിംഖാന സ്റ്റേഡിയത്തിലെ ബോൾ ബോയിൽ നിന്നും കെനിയൻ ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർ എന്ന പദവിയിലേക്കുള്ള ആ യാത്ര തോമസ് ഒഡോയൊ ആരംഭിച്ചത് തന്റെ പതിനേഴാം വയസ്സിൽ ആയിരുന്നു, തൊണ്ണൂറുകളിൽ കളി കണ്ടു വളർന്ന ഏതൊരു ക്രിക്കറ്റ്‌ ആരാധകനും ഇദ്ദേഹത്തെ പരിചയമായിരിക്കും ആ ചിരിയും, പുറത്തേക്കുന്തിയുള്ള ആ പല്ലും ഇങ്ങെനെ ഓർമയിൽ തിളങ്ങി നിൽക്കും…….

ലോവർ ഓർഡറിൽ കൂറ്റനടിക്ക് പ്രാപ്തനായിരുന്നതും, ന്യൂ ബോൾ കൈകാര്യം ചെയ്യാനുള്ള മിടുക്കും കാരണം അദ്ദേഹം കെനിയൻ ജനതക്കിടയിൽ അറിയപ്പെട്ടിരുന്നത് “ബ്ലാക്ക് ബോതം”എന്ന ലേബലിൽ ആയിരുന്നു, കെനിയൻ ക്രിക്കറ്റ്‌ പങ്കെടുത്ത അഞ്ചു വേൾഡ് കപ്പിലും അദ്ദേഹം അദ്ദേഹത്തിന്റെ സാനിധ്യവും അറിയിച്ചിരുന്നു. കെനിയക്ക്‌ വേണ്ടി കളത്തിലിറങ്ങിയ 134 മത്സരങ്ങളിൽ 2000ത്തിന് മുകളിൽ റൺസും 141 വിക്കറ്റും അയാൾ സ്വന്തമാക്കുകയുണ്ടായി, അസ്സോസിയേറ്റ് രാജ്യങ്ങൾക്കിടയിൽ 1500 റൺസും, 100 വിക്കറ്റ്സും സ്വന്തമാക്കിയ ആദ്യ താരവും ഒഡോയൊ ആയിരുന്നു.2007ൽ അസ്സോസിയേറ്റ് രാജ്യങ്ങൾക്കിടയിലെ മികച്ച കളിക്കാരനായും അദ്ദേഹത്തെ ഐസിസി തിരഞ്ഞെടുക്കുകയുണ്ടായി.

കെനിയൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ മികച്ച നിമിഷം എന്നറിയപ്പെടുന്ന 2003 വേൾഡ് കപ്പിൽ, കെനിയയെ സെമിഫൈനലിൽ എത്തിക്കുന്നതിൽ 156 റൺസും 9 വിക്കറ്റും സ്വന്തമാക്കി, അയാൾ തന്റെ പങ്ക് ഭംഗിയായി നിർവഴിച്ചിരുന്നു.

2011ൽ ക്രിക്കറ്റിൽ നിന്നും വിട പറഞ്ഞെങ്കിലും, ഡൊമസ്റ്റിക് ടൂർണമെന്റുകളിൽ അദ്ദേഹം അയാളുടെ സാനിധ്യം അറിയിച്ചിരുന്നു, വരും കാലങ്ങളിൽ കെനിയൻ ക്രിക്കറ്റിലെ ഓൾ റൗണ്ടർ മാരുടെ പേര് പറഞ്ഞു തുടങ്ങുമ്പോൾ ആദ്യം ഓർമയിലേക്ക് വരുന്നതും ഈ നാമം ആയിരിക്കാം……

Leave a comment