ജർമൻ കപ്പ് ഫുട്ബാൾ: ബയേണ്‍ മ്യൂണിക്കിന് ആദ്യ മത്സരത്തിൽ തകർപ്പൻ ജയം
ജർമൻ കപ്പ് ഫുട്ബാളിൽ ഇന്ന് നടന്ന മൽസരത്തിൽ ബയേണ്‍ മ്യൂണിക്ക് എനര്‍ജി കോട്ട്ബസിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേണ്‍ മ്യൂണിക്ക് എനര്‍ജി കോട്ട്ബസിനെ പരാജയപ്പെടുത്തിയത്. എനർജി കോട്ട്ബസിന്റെ യുവ ഗോൾകീപ്പറുടെ മികച്ച ശ്രമങ്ങൾക്കിടയിലും മൂന്ന് ഗോളുകൾ നേടി നിലവിലെ കിരീട ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

ലെവന്‍ഡോസ്കി, ലിയോണ്‍ ഗോരെട്സ്ക, കിംഗ്ലി കോമന് എന്നിവരാണ് ബയേണ്‍ മ്യൂണിക്കിന് വേണ്ടി ഗോളുകൾ നേടിയത്. ഒന്നാം പകുതിയിൽ മുപ്പത്തിയഞ്ചാം മിനിറ്റിലാണ് ബയേണ്‍ ആദ്യ ഗോൾ നേടിയത്. റോബർട്ട് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി ഒരു ഗോളിന് മുന്നിട്ട് നിന്ന് ബയേണ്‍ അറുപത്തിയഞ്ചാം മിനിറ്റിൽ കിംഗ്ലി കോമനിലൂടെ രണ്ടാം ഗോളും നേടി. കളി അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കെയാണ് ബയേൺ അവസാന ഗോൾ നേടിയത്. തൊണ്ണൂറ്റി മൂന്നാം മിനിറ്റിൽ എനര്‍ജി കോട്ട്ബസിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് അവർ ആശ്വാസ ഗോൾ നേടിയത്.