2019 റോജേഴ്സ് കപ്പ് ഫൈനലിൽ സെറീന വില്യംസ് പരിക്ക് മൂലം പിന്മാറി: കിരീടം ആന്‍ഡ്രീസ്‌കുവിന്‌1 min read

Tennis Top News August 13, 2019 1 min read

author:

2019 റോജേഴ്സ് കപ്പ് ഫൈനലിൽ സെറീന വില്യംസ് പരിക്ക് മൂലം പിന്മാറി: കിരീടം ആന്‍ഡ്രീസ്‌കുവിന്‌1 min read

Reading Time: 1 minute

ടൊറന്റോ: നാടകീയ സംഭവങ്ങൾ ആണ് 2019 റോജേഴ്സ് കപ്പ് ഫൈനലിൽ നടന്നത്. ഫൈനൽ മത്സരത്തിൽ പുറംവേദന കാരണം സെറീന വില്യംസിന് മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കിരീടം പത്തൊമ്ബതുകാരിയായ കനേഡിയൻ താരം ആന്‍ഡ്രീസ്‌കുവിന്‌ ലഭിച്ചു. ആദ്യസെറ്റില്‍ 1–3 എന്ന സ്‌കോറിൽ നിൽക്കെയാണ് പുറം വേദന കാരണം സെറീന മത്സരം മതിയാക്കിയത്. മത്സരത്തിൽ നിന്ന് പിന്മാറാനുള്ള വില്യംസിന്റെ തീരുമാനത്തെക്കുറിച്ചുള്ള വാർത്ത കേട്ട ഉടൻ ആൻഡ്രീസ്കു വളരെയധികം പിന്തുണ കാണിച്ചു. സെറീനയെ ചേർത്ത് പിടിച്ച് കളത്തിലും പുറത്തും ഒരേയൊരു ചാമ്ബ്യന്‍ സെറീനയാണെന് അവർ പറഞ്ഞു.

റോജേഴ്‌സ്‌ കപ്പ്‌ നേടുന്ന ആദ്യ കനേഡിയന്‍ താരമാണ്‌ ആന്‍ഡ്രീസ്‌കു. . മകള്‍ ജനിച്ചശേഷം 2018ലായിരുന്നു സെറീന ടെന്നിസിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി സെറീനയ്ക്ക് ഒരു കിരീടവും നേടാൻ കഴിഞ്ഞിട്ടില്ല. മൽസര ശേഷം കണികളോട് മാപ്പ് പറഞ്ഞ താരം തിരിച്ചു വരൻ ശ്രമിക്കുമെന്ന് പറഞ്ഞാണ് കോർട്ട് വിട്ടത്. കരിയറിൽ 72 സിംഗിൾസ് കിരീടം സെറീന സ്വന്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *