Foot Ball Top News

ഡേവിഡ് ലൂയിസ് – ആഴ്സണലിനും ചെൽസിക്കുമായി ബൂട്ട് കെട്ടുന്ന പത്താമത്തെ താരം.

August 10, 2019

ഡേവിഡ് ലൂയിസ് – ആഴ്സണലിനും ചെൽസിക്കുമായി ബൂട്ട് കെട്ടുന്ന പത്താമത്തെ താരം.

ട്രാൻസ്ഫർ ജാലകത്തിനു ഇന്നലെ തിരശീല വീണിരുന്നു. ഈ സീസണിൽ ജാലകത്തിൽ ഏറ്റവും വിജയകരമായി ഇടപെട്ട ക്ലബ് ആണ് ലണ്ടനിൽ ഉള്ള ആഴ്‌സണൽ. 6 താരങ്ങളെയാണ് അവർ ഈ വര്ഷം സ്വന്തമാക്കിയത്. അതിൽ ഐവറി കോസ്റ്റ്കാരൻ നിക്കോളാസ് പെപ്പെ ആണ് ഏറ്റവും വിലപിടിപ്പുള്ള താരം. എന്നാൽ ആരാധകർക്ക് ഏറ്റവും ആവേശവും പിരിമുറക്കവും നൽകിയത് ആഴ്‌സനലിന്റെ അവസാന ദിവസത്തെ നീക്കങ്ങളായിരുന്നു. സെൽറ്റിക് ക്ലബ്ബിന്റെ കീരൻ റ്റീർനീയും ചെൽസിയുടെ ഡേവിഡ് ലൂയിസിനേയും ജാലകം അടക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ ആണ് അവർ സ്വന്തമാക്കിയത്.

ഇതിൽ ലൂയിസിന്റെ മാറ്റം വളരെ ചർച്ച വിഷയമായിരുന്നു. സധാരണ ഗതിയിൽ ഒരു ലീഗിലെ എതിരാളികൾക്ക് പൊതുവെ ആരും താരങ്ങളെ കൈമാറാറില്ല. എതിർ ടീം ശക്തിപ്പെടും എന്ന ആശങ്ക തന്നെ കാരണം. പലപ്പോഴും അങ്ങനത്തെ നീക്കം പല ക്ലബ്ബുകളെയും വേദനിപ്പിച്ചിട്ടുമുണ്ട്. ആഴ്‌സണൽ ആവട്ടെ ഈ വേദന പലവട്ടം അനുഭവിച്ച ക്ലബും. വാൻ പേഴ്സി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോയതും, ആഷ്ലി കോൾ ചെൽസിയിലേക്ക് കൂടുമാറിയതും, അടബയോർ ടോട്ടൻഹാമിൽ പോയതൊന്നും ആഴ്‌സണൽ ആരാധകർ കൈപ്പോടെ നോക്കി നിന്ന നിമിഷങ്ങൾ ആണ്. എന്നാൽ ഇവിടെ ചെൽസി ആരാധകരുടെ ചങ്കു തുളച്ചിട്ടാണ് ആഴ്‌സണൽ ഡേവിഡിനെ സ്വന്തമാക്കിയത്.

എന്നാൽ ഡേവിഡ് ലൂയിസ് ഈ ടീമുകളിൽ കളിച്ച ആദ്യ താരമൊന്നും അല്ല. പരസ്പര കൈമാറ്റം ഈ ടീമുകൾക്ക് പുത്തരിയുമല്ല.ആഴ്സണലിലും ചെൽസിയിലും കളിച്ച കുറച്ചു പ്രതിഭകളെ പരിചയപ്പെടാം.

1.ഇമ്മാനുവേൽ പെറ്റിറ്റ്,

2.ലാസ്സന ഡിയറ,

3.ആഷ്ലി കോൾ,

4.വില്യം ഗാലസ്,

5. നിക്കൊളാസ് അനെൽക,

6. യോസി ബെനയുണ്,

7. സെസ് ഫാബ്രെഗസ്,

8. പീറ്റർ ചെക്ക്

9. ഒലിവർ ജിറൂഡ്

 

Leave a comment