ലൂയിസിനെയും അന്നൗൻസ് ചെയ്ത് ആർസെനൽ
2019-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ഉജ്ജ്വലമാക്കി ആർസെനൽ. ഏറ്റവും ഒടുവിലായി ചെൽസിയുടെ ഡിഫൻഡർ ഡേവിഡ് ലൂയിസിനെയാണ് ടീം സൈൻ ചെയ്തത്. ഏകദേശം 8മില്യൺ പൗണ്ടിനാണ് 32കാരനായ ബ്രസീലിയൻ താരത്തെ ആർസെനാൽ ക്യാമ്പിലെത്തിച്ചത്. ഇതോടെ സമ്മർ ട്രാൻസ്ഫെറിൽ ആര്സെനലിന്റെ മൊത്തം സൈനിങ് 6 ആയി. ബ്രിട്ടീഷ് ട്രാര്ന്സ്ഫര് ഡെഡ്ലൈൻ ദിനമായ ഇന്ന് ആർസെനാൽ അന്നൗൻസ് ചെയ്യുന്ന രണ്ടാമത്തെ താരമാണ് ലൂയിസ്. നേരത്തെ കെൽറ്റിക് ഫുൾബാക്ക് കീറൺ ടിർണിയുടെ ട്രാൻസ്ഫർ ക്ലബ് അല്പം മുന്നേ സ്ഥിതീകരിച്ചിരുന്നു






































