ആർസെനലിനു വേണ്ടി ട്രെയിനിങ് മുടക്കി ചെൽസി താരം!
ഇംഗ്ലീഷ് ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ ചെൽസിയെ ഞെട്ടിച്ചു പ്രതിരോധതാരം ഡേവിഡ് ലൂയിസ്. ചെൽസിയുടെ ചിരവൈരികളായ ആര്സെനലിലേക്ക് പോകാൻ വേണ്ടി ലൂയിസ് ഇന്ന് പരിശീലനം മുടക്കി എന്നതാണ് പുറത്ത് വരുന്ന വാർത്തകൾ. 2 വർഷം ട്രാൻസ്ഫർ ബാൻ നേരിടുന്ന ചെൽസി, കോച്ച് ഫ്രാങ്ക് ലാംപാർഡിന്റെ ഈ സീസണിലെ പ്ലാനിലെ സുപ്രധാന കണ്ണിയായ ബ്രസീലയന്‍ താരമായ ലൂയിസിനെ,താരം നിർബന്ധം പിടിച്ചാലും ആർസെനാൽ ക്യാമ്പിലേക്ക് പോകാൻ അനുവദിക്കുമോ എന്നതിന് സാധ്യത വളരെ കുറവാണു. മറുവശത്തു കഷോൽനിക്കു പകരക്കാരനായി അനുഭവ സമ്പത്തുള്ള 32കാരൻ ലൂയിസിന് വേണ്ടി താരത്തിന്റെ ഏജന്റ് മുഖേന മികച്ചൊരു ഓഫർ ആർസെനൽ മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.