Foot Ball Top News transfer news

ട്രാൻസ്ഫർ ന്യൂസ്‌ : ഡിഫെൻഡർക്ക് 60മില്യൺ ഓഫറുമായി ആഴ്‌സണൽ

August 6, 2019

author:

ട്രാൻസ്ഫർ ന്യൂസ്‌ : ഡിഫെൻഡർക്ക് 60മില്യൺ ഓഫറുമായി ആഴ്‌സണൽ

ജര്‍മ്മന്‍ ബുണ്ടസ് ലീഗ ക്ലബ്ബായ RB ലെപ്‌സിഗിന്റെ ഡിഫെൻഡര്‍ ഫ്രഞ്ച് U-21 താരം ഡയോട്ട് ഉപമക്കാനോക്ക് വേണ്ടി ആർസെനാൽ രംഗത്ത്. ലെപ്‌സിഗിന് മുന്നിൽ 55മില്യൺ പൗണ്ട് ഓഫര്‍ ആർസെനാൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ലെപ്‌സിഗ് അത് നിരസിക്കുകയും, 92മില്യൺ പൗണ്ട് റിലീസ് ക്ലാസ് ഉള്ള ഡിഫെൻഡർക്കു വേണ്ടി ഏറ്റവും കുറഞ്ഞത് 70മില്യൺ പൗണ്ട് എങ്കിലും വേണം എന്ന് അറിയിച്ചതായാണ് പുറത്ത് വരുന്ന റൂമർസ്.

കഷോൽനി ടീമുമായി കലഹിച്ചു പുറത്തേക്ക് എന്ന നിലയിലും, മുസ്താഫിയുടെ പിഴവുകൾ നാൾക്കുനാൾ ആവർത്തിക്കുകയും ചെയുന്ന സാഹചര്യത്തിൽ ഒരു നല്ല ഡിഫൻഡർ ടീമിന് അത്യാവശ്യമാണ്. സീസണിലെ ഡിഫൻസീവ് ടാർജെറ്റുകളായ കീറൺ ടിർനി, ഡാനിയേൽ റൂഹാനി എന്നിവർക്കു വേണ്ടിയുള്ള ശ്രമങ്ങൾ ഇതുവരെ ഫലം കാണാത്തതുകൊണ്ട് ഉപമേക്കാനൊക്കു വേണ്ടി ട്രാൻസ്ഫർ ഡെഡ്ലൈൻ അവസാനിക്കുന്ന ഓഗസ്റ്റ് 8നു മുന്നേ ഒരു ശ്രമം കൂടി ആർസെനൽ നടത്താൻ സാധ്യത കൂടുതലാണ്.

Leave a comment