ട്രാൻസ്ഫർ റൂമർസ് : ആർസെനൽ നായകൻ ഫ്രഞ്ച് ക്ലബ്ബിലേക്ക്
ടീമുമായി കലഹത്തിൽ തുടരുന്ന ആർസെനൽ താരം ലോറന്റ് കഷോൽനി ഫ്രഞ്ച് ക്ലബ്ബായ ബോർഡെക്സിലോട്ട് നീങ്ങുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഇരു ടീമുകളും തമ്മിൽ ധാരണയിലെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
2010ൽ ലോറന്റിൽ നിന്നും ആര്സെനലിലെത്തിയ കഷോൽനി കഴിഞ്ഞ 9വര്ഷങ്ങളായി ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. നിലവിൽ ഗണ്ണേഴ്സിന്റെ ക്യാപ്റ്റൻ പദവിയും താരം അലങ്കരിച്ചിരുന്നു. എന്നാൽ കോൺട്രാക്ട് നീട്ടുന്നതു സംബന്ധിച്ച ചില പ്രശ്നങ്ങളും , തിരിച്ചു ഫ്രാൻസിലേക്ക് മടങ്ങാൻ ഉള്ള താരത്തിന്റെ ആഗ്രഹവും പ്രീ സീസൺ ടൂറിൽ ടീമിനൊപ്പം പോകാൻ വിസമ്മതിക്കുന്നതിലെത്തി കാര്യങ്ങൾ. ഇതോടെ താരം ഇനിയും ടീമിൽ തുടരില്ല എന്നതിൽ ഏകദേശം ഉറപ്പായിരുന്നു. ആർസെനാൽ 10മില്യൺ പൗണ്ട് വിലയിട്ടിരിക്കുന്ന കഷോൽനിക്കു വേണ്ടി ഫ്രഞ്ച് ക്ലബ്ബ്കളായ ലിയോൺ, ബോർഡെക്സ്, റെനസ് എന്നിവർ രംഗത്തുണ്ടായിരുന്നു. ആർസെനാൽ സ്‌ക്വാഡിലെ സെന്റർ ബാക്കുകളിൽ ഇപ്പോളും ഏറ്റവും വിശ്വസ്തനായ ഈ 33കാരൻ പോകുന്നത് ട്രാൻസ്ഫർ ഡെഡ്ലൈനിനു മുന്നേ ഒരു മികച്ച പകരക്കാരനെ കണ്ടെത്താൻ ആർസെനലിനെ നിർബന്ധിതമാക്കും.






































