നൗകാമ്പില്‍ ഇന്ന് ബാർസലോണ -ആർസെനൽ പോരാട്ടം
തങ്ങളുടെ അവസാന പ്രീ സീസൺ മത്സരത്തിൽ ഇന്ന് ആർസെനൽ ബാർസലോണയുമായി ഏറ്റുമുട്ടും. 54-മത് ജോൺ ഗാമ്പർ ട്രോഫിക്ക് വേണ്ടി ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ നടക്കുന്ന പോരാട്ടത്തിൽ, ഇതാദ്യമായാണ് ആര്സെനാലും ബാഴ്സയും ഒരു സൗഹൃദ മത്സരം കളിക്കുന്നത്. മത്സരത്തിൽ ബാഴ്സക്ക് വേണ്ടി പുതിയ ട്രാൻസ്ഫർ താരങ്ങളായ ഗ്രീസ്മാനും, ഫ്രാങ്ക് ഡി ജോങ്ങ് എന്നിവരും ആർസെനലിനു വേണ്ടി ലീഗ് 1 സെൻസേഷൻ നിക്കൊളാസ് പെപ്പെയും കളത്തിൽ ഇറങ്ങുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. കുട്ടീഞ്ഞോക്ക് വേണ്ടി ആർസെനാൽ അപ്രതീക്ഷിത ലോൺ നീക്കം നടത്തുന്നുവെന്ന ട്രാൻസ്ഫർ റൂമറുകൾ സജീവമായതിൽ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഇരു ടീമുകളുടെയും ബോർഡുകൾ തമ്മിൽ ധാരണയിൽ എത്തുമോ എന്നതും ഫുട്ബോൾ ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മത്സരം രാത്രി 11.30നു.