യൂറോപ്പിന് വേണ്ട ; ബ്രസീലിലേക്ക് മടങ്ങാൻ ഡാനി ആൽവേസ്
ബാഴ്സയുടെ ഇതിഹാസ താരം ഡാനി ആൽവേസ് ഇപ്പോ ഒരു ഫ്രീ ഏജന്റ് ആണ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.സ്.ജി യുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ്. ആൽവേസിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ തുടങ്ങിയ ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ചർച്ചകൾക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല. ആയതിനാൽ താരം തന്റെ മാത്രരാജ്യത്തേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുന്നു.
ബ്രസീലിയൻ ക്ലബ് ആയ സാവോ പോളോയുമായി കരാർ ഒപ്പിടാനാണ് സാധ്യത. 3 വർഷത്തെ കരാർ ഒപ്പിടിക്കാൻ ക്ലബ് ആൽവേസിന്റെ പുറകെ നടപ്പാണ്. അങ്ങനെയെങ്കിൽ ശിഷ്ടകാലം ഈ ഇതിഹാസ റൈറ്റ് ബാക്കിനെ ഇനി ഇന്ത്യയിലെ പ്രേക്ഷകർക്ക് അതികം കാണാൻ സാധിക്കില്ല. ബ്രസീലിൽ തന്റെ കരിയർ അവസാനിപ്പിക്കാൻ അൽവെസും നിർബന്ധിതനാകും. പക്ഷെ ആൽവേസിന്റെ വരവ് ബ്രസീലിലെ യുവ താരങ്ങൾക്ക് ഒരു നല്ല വിവൃതി അകാൻ സാധ്യത ഉണ്ട്. അദ്ദേഹത്തിൽ നിന്ന് അങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിച്ചു നല്ലൊരു യുവ തലമുറ ബ്രസീലിൽ വളർന്നു വരട്ടെ എന്ന് ആശംസിക്കാം.