Cricket Top News

ആഷസ് ടെസ്റ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും

August 1, 2019

author:

ആഷസ് ടെസ്റ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും

ലണ്ടൻ: 2019 ആഷസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ തുടക്കമാകും. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസ്. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയതും ആഘോഷിക്കപ്പെടുന്നതുമായ ഒരു മത്സരമാണ് ആഷസ് ടെസ്റ്റ് മത്സരം. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയോട് തോറ്റ ഇംഗ്ലണ്ട് ഇത്തവണ കിരീടം തിരിച്ചുപിടിക്കാൻ ആയിരിക്കും ഇറങ്ങുക.

ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ട് അവരുടെ അഭിമാനമായ ആഷസ് കപ്പിനായി ഇന്ന് ഇറങ്ങുകയാണ്. കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ടിനെ 4-0 തോൽപ്പിച്ച ഓസ്‌ട്രേലിയ, കിരീടം നിലനിർത്താൻ ഉള്ള ഒരുക്കത്തോടെയാകും എത്തുക. കഴിഞ്ഞ വര്ഷം പന്ത് ചുരണ്ടൽ വിവാദം കൊണ്ട് നാണംകെട്ട ഓസ്‌ട്രേലിയക്ക് ഈ പരമ്പര ജയിച്ച് അവരുടെ അഭിമാനം തിരിച്ചുപിടിക്കാൻ ആകും ശ്രമിക്കുക. ഇത്തവണ ആഷസിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയാണ് ആദ്യ ആഷസ് ടെസ്റ്റ്. പന്ത് ചുരണ്ടാൽ വിവാദത്തിൽ പുറത്തായ മുന്‍ നായകനായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഓസ്‌ട്രേലിയ ഇത്തവണ കൂടുതൽ ശക്തമാകും.

1882 ൽ ആണ് ആഷസിന്റെ തുടക്കം. ഇപ്പോൾ രണ്ടു വർഷം കൂടുമ്പോളാണ് മത്സരം നടക്കുന്നത്. ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരം. ഒരോ തവണയും മത്സര പരമ്പര ജയിക്കുന്ന രാജ്യത്തിന്റെ കൈയ്യിലാവും ആഷസ്, അടുത്ത തവണ ആഷസ് സ്വന്തമാക്കണമെങ്കിൽ പരാജയപ്പെട്ട രാജ്യം കപ്പ് കൈയ്യിലിരിക്കുന്ന രാജ്യം ജയിച്ചതിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കേണ്ടിവരും. ടെസ്റ്റ് പരമ്പര സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ നിലവിലുള്ള ജേതാക്കൾ ആഷസ് നിലനിർത്തും.

ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3:30 ആണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകൾ ഉള്ള പരമ്പര സെപ്റ്റംബർ 16-ന് ആണ് അവസാനിക്കുന്നത്. എഡ്ജ്ബാസ്റ്റൺ, ലോർഡ്‌സ്, ഹെഡിംഗ്‌ലി, ഓൾഡ് ട്രാഫോർഡ്, ഓവൽ എന്നെ സ്ഥലനങ്ങൾ ആണ് ഇത്തവണ വേദികൾ ആകുന്നത്.

Leave a comment