Foot Ball Top News transfer news

ബെയിൽ ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറുമോ.

July 28, 2019

ബെയിൽ ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറുമോ.

പരിശീലകൻ സിനദിൻ സിദാനുമായുള്ള പോരിനിടെ റയൽ മാഡ്രിഡ് സൂപ്പർ താരം ഗരേത് ബെയിൽ ചൈനീസ് സൂപ്പർ ലീഗ് ക്ലബ് ജിയാൻസുസുനിന്ദുമായി കരാറിന്റെ വക്കിൽ എന്ന് റിപ്പോർട്ടുകൾ. ആഴ്ചയിൽ 10 ലക്ഷം പൗണ്ട് ആണ് (ഏകദേശം8.5 കോടി രൂപ) ബെയിലിന് ഓഫർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച ചൈനീസ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെ ഇക്കാര്യത്തിൽ ഉടൻ സ്ഥിതികരണം ആയേക്കും. ബെയിൽ ക്ലബ് വിടുന്നത് ആണ് ഇരു കൂട്ടർക്കും നല്ലത് എന്ന് സിദാൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടി ആയി സിദാനെതിരെ ബെയിലിന്റെ ഏജന്റും ശക്തമായി തിരിച്ചടിച്ചിരുന്നു.
അതിനിടയിൽ ബയെൻ മ്യുണിക്ക് ബെയിലിനെ നോട്ടം ഇട്ടിട്ടുള്ളതായും റിപ്പോർട്ടുകൾ ഉണ്ട്. ആര്യൻ റോബ്ബന്റെ വിരമിക്കൽ ആണ് ഇതിന്റെ കാരണം. അദ്ദേഹത്തിന്റെ വിടവ് നികത്താൻ ബെയിലിന് ആവും എന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ലിറോയ് സാനെയെ ടീമിൽ എത്തിക്കാൻ ബയെൻ മ്യുണിക്ക് നീക്കങ്ങൾ നടത്തുന്നുണ്ട്. ഇത് നടക്കുകയാണെങ്കിൽ ബെയിലിന് ബയെൻ മ്യുണിക്കിൽ സ്ഥാനം ലഭിക്കുമോ എന്ന് പറയാൻ പറ്റില്ല. അങ്ങനെ എങ്കിൽ ചൈനീസ് ക്ലബ് ആയ ജിയാൻസുസുനിന്ദുമായി കരാർ ഒപ്പിടുക എന്നതാണ് ബെയിലിന് ഉള്ള മറ്റൊരു ഓപ്ഷൻ. ‎

Leave a comment