ട്രാൻസ്ഫർ റൂമർസ്: പെപ്പയെ റാഞ്ചാനൊരുങ്ങി ആർസെനൽ
ട്രാൻസ്ഫർ മാർക്കറ്റിൽ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു റൂമറാണ് ഇന്ന് പുറത്ത് വരുന്നത്. ഫ്രഞ്ച് ലീഗ് -1 സെൻസേഷൻ ലില്ലിയുടെ താരം നിക്കൊളാസ് പെപ്പെ ആര്സെനലു മായി 5 വർഷത്തെ കരാർ ഒപ്പിടാൻ ഏകദേശം ധാരണയായി എന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളായ മിറർ, എക്സ്പ്രസ്സ് UK, ഗാർഡിയൻ എന്നിവർ റിപ്പോർട്ട് ചെയ്തു.
താരത്തിന്റെ കൈമാറ്റത്തിനായി ലില്ലി ആവശ്യപ്പെട്ട തുകയായ ഏകദേശം 72മില്യൺ പൗണ്ടിനാണ് പെപ്പെയുടെ ട്രാൻസ്ഫർ ആർസെനാൽ ഉറപ്പിച്ചത്. പേപ്പേക്കു വേണ്ടി യൂറോപ്പിലെ വമ്പന്മാരായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, നാപോളി, PSG, എന്നിവരും ശക്‌തമായി രംഗത്തുണ്ടായിരുന്നു. മാത്രമല്ല, നാപോളി താരത്തിന്റെ ഏജന്റുമായി കരാർ ചർച്ചകളിൽ മുന്നോട്ട് പോവുകയാണെന്ന് കഴിഞ്ഞ ദിവസം നാപോളി കോച്ച് കാർലോ അൻസെലോട്ടി സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ ആർസെനാൽ നടത്തിയ ഇടപെടലുകൾ ഒരു ട്രാൻസ്ഫർ അട്ടിമറിക്ക് കളമൊരുക്കുകയായിരുന്നു.
ചുരുങ്ങിയ ട്രാൻസ്ഫർ ബഡ്ജറ്റ് കാരണം ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹയുടെ ട്രാൻസ്ഫർ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ സമാനമായ തുക തവണകളായി നൽകി മികച്ച ഫോമിലുള്ള പെപ്പയെ സ്വന്തമാക്കുന്നത് ഗണ്ണേഴ്സിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.






































