kabadi Top News

പ്രൊ കബഡി ലീഗ് : ജയ്പൂർ പിങ്ക് പാന്തേഴ്സ് ബംഗാൾ വാരിയേഴ്സിനെ നേരിടും

July 27, 2019

author:

പ്രൊ കബഡി ലീഗ് : ജയ്പൂർ പിങ്ക് പാന്തേഴ്സ് ബംഗാൾ വാരിയേഴ്സിനെ നേരിടും

2019 പ്രൊ കബഡി ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ജയ്പൂർ പിങ്ക് പാന്തേഴ്സ് ബംഗാൾ വാരിയേഴ്സിനെ നേരിടും. ജയ്പൂർ പിങ്ക് പാന്തേഴ്സും ബംഗാൾ വാരിയേഴ്സും തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് നേടിയത്. ശ്കതരായ രണ്ട് ടീമുകൾ അവരുടെ രണ്ടാം വിജയത്തിനാണ് ഇന്ന് ഇറങ്ങുന്നത്. രാത്രി 8:30 ആണ് മത്സരം നടക്കുന്നത്.

ഇതിന് മുമ്പ് രണ്ട് ടീമുകളും 13 തവണ ഏറ്റുമുട്ടിയപ്പോൾ കൂടുതൽ ജയം ബംഗാളിനായിരുന്നു. ജയ്പൂർ പിങ്ക് പാന്തേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച രീതിയിൽ മുന്നേറുകയും യു മുംബയ്‌ക്കെതിരെ 19 പോയിന്റ് ജയം നേടുകയും ചെയ്തു. ബംഗാൾ വാരിയേഴ്‌സിനെതിരായ ആ പ്രകടനം ആവർത്തിക്കാൻ ആകും ജയ്‌പൂർ ശ്രമിക്കുക. അവരുടെ ക്യാപ്റ്റൻ ദീപക് ആണ്. കഴിഞ്ഞ മത്സരത്തിൽ ദീപക് 11 പോയിന്റ് ആണ് നേടിയത്. അതേപോലെ യു‌പിക്കെതിരായ സീസൺ 7 ന്റെ ആദ്യ മത്സരത്തിൽ ബംഗാൾ വാരിയേഴ്സ് ഗംഭീര പ്രകടനമാണ് നടത്തിയത്. 31 പോയിന്റ് വിജയം ആണ് അവർ നേടിയത്. മനീന്ദർ സിംഗ് ആണ് അവരുടെ ക്യാപ്റ്റൻ. കഴിഞ്ഞ മത്സരത്തിൽ ഇറാനിയൻ ഓൾ‌ റൗണ്ടർ മുഹമ്മദ് നബിബക്ഷ് മികച്ച പ്രകടനമാണ്  നടത്തിയത്. പത്ത് പോയിന്റാണ് താരം ആദ്യ മത്സരത്തിൽ നേടിയത്.

Leave a comment

Your email address will not be published. Required fields are marked *