ട്രാൻസ്ഫർ റൂമർസ് :കീറൺ ടിർണി ആര്സെനലിലേക്ക്?
സ്കോട്ടിഷ് ലെഫ്റ്റ് ബാക്ക് കീറൺ ടിർണി ആര്സെനലിലേക്കെന്നു സൂചന. നിലവിൽ ആര്സെനലിന്റെ ട്രാൻസ്ഫർ പരിഗണയിലുള്ള സ്കോട്ടിഷ് ചാമ്പ്യന്മാരായ കെൽറ്റിക്ക് ടീമംഗമായ ടിർണിക്കു വേണ്ടി ഇരു ടീമുകളും തമ്മിൽ ധാരണയിൽ എത്തി എന്നാണ് ESPN Brazil റിപ്പോർട്ട് ചെയ്‌തത്.
പ്രതിരോധത്തിൽ ആർസെനലിനു ഏറ്റവും അത്യാവശ്യം ഒരു പകരക്കാരനെ വേണ്ടിയ ഒരു പൊസിഷൻ ആണ് ലെഫ്റ്റ് ബാക്ക്. നിലവിൽ പ്രായം വേഗത്തെ തളർത്തിയ 33കാരനായ നാകോ മോൻറിയാൽ ആണ് ടീമിന്റെ നമ്പർ 1ലെഫ്റ്റ് ബാക്ക് ചോയ്സ്. പ്രീ സീസൺ ടൂറിൽ മോനറിയാലിന്റെ വേഗക്കുറവ് ആർസെനലിനു പലപ്പോഴും തലവേദന സൃഷ്ടിക്കുകയും ചെയ്തു.
കെൽറ്റിക് 25മില്യൺ പൗണ്ട് മൂല്യം കണക്കാക്കുന്ന ടിർണിക്കു വേണ്ടി നേരത്തെ ആർസെനാൽ സമർപ്പിച്ച 2 ഓഫറുകൾ കെൽറ്റിക് നിരസിച്ചിരുന്നു. ഇതോടെ താരത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിന്നു ആർസെനാൽ പിന്മാറി എന്നും 3ദിവസം മുന്നേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അവസാനമായി വരുന്ന വാർത്തകൾ ആർസെനാൽ ആരാധകർക്കു സന്തോഷിക്കാൻ വക നൽകുന്നതാണ്.