Cricket Top News

ബെൻ ഹോളിയോക്ക് – കാർ അപകടത്തിൽ നഷ്‌ടമായ പ്രതിഭ

July 22, 2019

ബെൻ ഹോളിയോക്ക് – കാർ അപകടത്തിൽ നഷ്‌ടമായ പ്രതിഭ

ബെൻ ഹോളിയോക്ക് തന്റെ കരിയർ തുടങ്ങിയപ്പോൾ ക്രിക്കറ്റിലെ അടുത്ത ഇയാൻ ബോതം എന്ന വിശേഷണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്, അതെ അങ്ങെനെ എല്ലാ വളർന്നു വരുന്ന ആൾറൗണ്ടർസിനും ലഭിക്കാത്ത ഒരു വിശേഷണമായിരുന്നു അത്, ബെൻ എന്ന യുവതാരത്തിൽ അത്രയും വിശിഷ്ടമായ ചില കഴിവുകൾ ഉണ്ടായിരുന്നു……

തന്റെ ചെറുപ്പ കാലം മുതൽക്കേ അദ്ദേഹം ബ്രില്ലിയൻറ് ആയ ഒരു ക്രിക്കറ്റെർ ആയിരുന്നു, 1990ൽ ഇംഗ്ലണ്ടിന്റെ അണ്ടർ 14 ടീമിലേക്കും, പിന്നീട് അണ്ടർ 19 ടീമിലേക്കും ആ പ്രതിഭ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി…

മിന്നുന്ന ഫോമിൽ അണ്ടർ 19 അടക്കി വാണ ബെന്നിനെ തേടി ഇംഗ്ലണ്ട് ടീമിലേക്കുള്ള വിളിയും പെട്ടെന്ന് തെന്നെ വരുകയും ചെയ്തു. ചരിത്ര പ്രസിദ്ധമായ ലോർഡ്‌സിൽ ആയിരുന്നു ബെനിന്റെ അരങ്ങേറ്റം, മൂന്നാമനായി ക്രീസിലേക് എത്തിയ ബെൻ 48 ബോളിൽ 63 റൺസ് സ്കോർ ചെയ്തു, വരാനിരിക്കുന്ന ഇയാൻ ബോതം താൻ തെന്നെയാണെന്ന് ലോകത്തിനോട് വിളിച്ചു പറയുകയും ചെയ്തു.

അതെ വർഷം തന്റെ സഹോദരനായ ആദം ഹോളിയോക്കിന്റെ കൂടെ ഒരുമിച്ച് ടെസ്റ്റിലും അരങ്ങേറി.കളിയുടെ സാഹചര്യത്തിനനുസരിച് ഏതൊരു അവസ്ഥയോടും പൊരുത്തപ്പെടാനുള്ള കഴിവും അദ്ദേഹത്തിൽ പ്രകടമായിരുന്നു.

പക്ഷെ വിധി ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അദ്ദേഹത്തിനെ തേടിയെത്തുകയായിരുന്നു 2002 മാർച്ച്‌ 22ന്, ഫാമിലി ഡിന്നറിനു ശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന ബെനിന്റെ പോർഷെ. രാത്രി പെയ്ത ചെറിയ മഴയെ തുടർന്ന് സ്ലിപ്പറിയായ റോഡിൽ നിയന്ത്രണം ലഭിക്കാതെ മതിലിനോട് ഇടിക്കുകയായിരുന്നു.
മരണപെടുമ്പോൾ വെറും 24 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം, അന്നത്തെ ഇംഗ്ലണ്ട് സ്കിപ്പർ ആയിരുന്ന നാസ്സർ ഹുസൈൻ ന്യൂസിലാന്റിലെ സീരിയസ് നടക്കുന്നതിനിടെയിലും ബെനിന്റെ മരണാനന്തര ചടങ്ങിന് പങ്കെടുത്തതും ബെനിന്റെ പോപ്പുലാരിറ്റി വിളിച്ചോതുന്നതായിരുന്നു. 

ഇപ്പോഴത്തെ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ കാലഘട്ടത്തിൽ ഏതൊരു ടീമും കൊതിക്കുന്ന താരമായി മാറുമായിരുന്നു ബെൻ, ബെൻ സ്റ്റോക്സിനും, റസ്സലിനും, പൊള്ളാർഡിനും, ഒരു ഭീഷണി ആയി നിലനില്കുമായിരുന്നു…..പക്ഷെ ദൈവത്തിന്റെ തിരക്കഥയിൽ അദ്ദേഹത്തിന് ആ റോൾ ഇല്ലായിരുന്നു……..
Pranav Thekkedath

Leave a comment