വിന്‍ഡീസ് പര്യടനത്തിൽ ഇന്ത്യക്കായി അഞ്ച് യുവതാരങ്ങള്‍ എത്തുന്നു
ഡൽഹി: ലോകകപ്പ് തോൽവിക്ക് ശേഷം ഇന്ത്യ ലക്ഷ്യമിട്ട വിന്‍ഡീസ് പര്യടനത്തിന് തുടക്കമാകുകയാണ് . വളരെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ടീം എത്തുക .

എന്നാല്‍, വിന്‍ഡീസിനെ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല. പരമ്പരയ്ക്കെത്തിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച അതേ ടീമിനെയാകും വെസ്റ്റിന്‍ഡീസ് ഇന്ത്യയ്ക്കെതിരെയും ഇറക്കുക.

ടീമിലെ പ്രമുഖ കളിക്കാരായ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി എന്നിവര്‍ക്ക് വിശ്രമം നല്‍കികൊണ്ട് യുവകളിക്കാരെ വിന്‍ഡീസില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുവ കളികാരായ പ്രിയാങ്ക് പഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍,അഭിമന്യു ഈശ്വര്‍, കെ എസ് ഭരത്,നവദീപ് സെയ്നി, രാഹുല്‍ ചാഹർ എന്നിവരാകും ടീമിൽ കളിക്കാനിറങ്ങുക.