Cricket Editorial Top News

മഖായ ന്റിനി – ഇന്ത്യയെ സ്നേഹിച്ച “ഡിങ്ങി എസ്പ്രെസ് “

July 21, 2019

author:

മഖായ ന്റിനി – ഇന്ത്യയെ സ്നേഹിച്ച “ഡിങ്ങി എസ്പ്രെസ് “

ബോർഡർ ക്രിക്കറ്റ് ബോർഡ് പ്രോഗ്രമർ ആയ റെയ്മണ്ട് ബോയുടെ അവിശ്വസനീയുമായ കണ്ടുപിടുത്തം.  കിഴക്കൻ കേപ്പ് ടൌൺ പിന്നോക്ക ഗ്രാമമായ ഡിങ്ങി തെരുവിലെ ദരിദ്ര കുടുംബത്തിൽ പെട്ട ഒരു വികൃതി പയ്യൻ. ആരെയും കൂസാതെ, സ്‌കൂളിൽ വരെ പോകാൻ വിസമ്മതിച്ചു തെരുവോരങ്ങളിൽ ഓടിനടന്നും, ക്രിക്കറ്റ് കളിച്ചും നടന്ന മഖായ ന്റിനി യുടെ ചെറുപ്പകാലം വളരെ ക്രൂരമായാണ് ശിക്ഷിച്ചത്. 3 ഭാര്യമാറുള്ള മദ്യപാനിയായ അച്ഛന്റെ ശല്യം സഹിക്കാൻ വയ്യാതെ ഗ്രാമത്തിലെ ഒരു ബാറിലെ പത്രം കഴുകൽ ജോലിക്കാരനായി, അതും 8മത്തെ വയസ്സിൽ. പിന്നെ ബാറിന് സമീപമുള്ള ഒഴിഞ്ഞ മൈതാനത്ത് വെള്ളക്കരുടെ മക്കൾ ക്രിക്കറ്റ് കളിക്കുന്നത് കാണുക എന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഒഴിവ് വേളകൾ ആനന്ദകരമാക്കിയത്. ഒരിക്കൽ അവിടെ കളി കാണുന്ന സമായത് ഗ്രൗണ്ടിന്റെ പുറത്തേക്ക് വന്ന ബോള്, എടുത്തു സഹായിക്കാൻ പോയ മഖായ ഒരു ബൗളറെ പോലെ ആണ് കളിക്കാർക് എറിഞ്ഞു കൊടുത്തത്. ആ വേഗതയും, ശൈലിയും കണ്ട് അവിടെ ഉള്ളവർ അന്ധാളിച്ചു പോയ്‌, അതിലൊരാളാണ് റെയ്മണ്ട് ബോ.


അതിനു ശേഷം എല്ലാ ശനി, ഞായർ ദിവസങ്ങളിൽ അവരടെ കൂടെ കളിക്കാനുള്ള അനുമതി മഖായക് ലഭിച്ചു. പക്ഷെ നഗ്‌ന പാതത്തോടെ ഓടികളിച്ചു, തിമിർത്തു ആടുന്ന മഖായ ബാക്കി ഉള്ളവർക് അത്ഭുത ബാലൻ മാത്രം.

വളർന്ന് വലുതായ മഖായ ഡൊമസ്റ്റിക് മത്സരങ്ങളിൽ ഹീറോ ആയിരുന്നു. അദ്ദേഹത്തിന്റെ ബോള്കൾ ചെറുത്‌ നിൽക്കുക എന്നത് കൈക്കുഴ തകരുന്നതിന് സമമാണ് എന്നാണ് ഇടക്ക് ഡൊമസ്റ്റിക് മത്സരങ്ങൾ കളിച്ച സൗത്ത് ആഫ്രിക്കൻ ഇതിഹാസം കല്ലിസ് പറഞ്ഞത്.
ഒടുവിൽ 1999 ലോകകപ്പിന് ശേഷം ദേശിയ ടീമിൽ കളിക്കാനുള്ള അപ്രതീക്ഷിതമായ അവസരം വന്നു. നർഭാഗ്യം എന്നു പറയാം, ക്രിക്കറ്റിനെ സ്നേഹിച്ചു, അതിനായ് മാത്രം ജീവിച്ച മഖായയെ ഒരു ചതി പിടികൂടി. അദ്ദേഹത്തിന്റെ വളര്ച്ച കണ്ട് മാനസിക നില തെറ്റിയ ഏതോ ശത്രുക്കൾ അദ്ദേഹത്തെ സ്ത്രീ പീഡനം എന്ന മാരക ആരോപണം ചുമത്തി വട്ടം ചുറ്റിച്ചു. പക്ഷെ മഖായ എന്ന കളിക്കാരനെ മനസിലാക്കിയ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്റെ കേസുകൾ വാദിച്ചു സത്യം തെളിയിച്ച് മഖായ എന്ന ആയുധത്തെ ലോക ക്രിക്കറ്റിലേക് തുറന്ന് വിട്ടു.


പിന്നീട് ലോകം കണ്ടത് ഡിങ്ങി എസ്പ്രെസ് എന്ന കിടിലൻ ബൗളരുടെ വാഴ്ച്ചയാണ്.
സൗത്ത് ആഫ്രിക്കക്ക് വേണ്ടി കളിച്ച ആദ്യ കറുത്ത വര്ഗഗക്കാരൻ, 300 ടെസ്റ്റ് വിക്കറ്റ് എടുത്ത ആദ്യ കറുത്ത വർഗ്ഗ്ക്കാരൻ, 100 ടെസ്റ്റ് കളിച്ച ഏക കറുത്ത വർഗക്കാരൻ, ലോർഡ് ക്രിക്കറ്റിൽ 10 വിക്കറ്റ് ആദ്യമായി എടുതെ ഒരു സൗത്ത് ആഫ്രിക്കൻ കളിക്കാരൻ.


ഇൻഡ്യയെ കണക്കറ്റ് സ്‌നേഹിച്ച ചുരുക്കം കളിക്കാരൻ ആകും മഖായ. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി IPL കളിക്കുന്ന സമയത് തന്റെ ജീവിതത്തിലെ അവസാന മത്സരം കഴിഞ്ഞ സമായത് പറഞ്ഞത്, “ഒന്നും അല്ലാത്ത കുടുംബത്തിൽ ജനിച്ചു ഒരു പാട് നേട്ടങ്ങൾ കൊയ്തു ,ഒരു പാട് നവീകരണം നടന്ന രാജ്യങ്ങൾ പോകാൻ അവസരം ലഭിച്ചു. ഇന്ത്യൻ മണ്ണിൽ ഒരുപാട് വന്നു, എന്തോ ഇൻഡ്യയിൽ വരുമ്പോൾ തിരിച്ചു പോകാൻ തോന്നുന്നില്ല. അടുത്ത ജന്മത്തിൽ ഇൻഡ്യയിൽ ഇവിടെയെങ്കിലും ജനിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കും എന്നാണ്”
S.keerthy

Leave a comment

Your email address will not be published. Required fields are marked *