ഉത്തര കൊറിയ ഈ കിരീടം അർഹിക്കുന്നുണ്ടന്നൊരു തോന്നൽ – സഹതാപം കലർന്ന ഇഷ്ടം കൊണ്ടാവാം
ചില ടീമുകളോട് തോന്നുന്ന ഇഷ്ടം കളിമികവ് കൊണ്ടാകണമെന്നില്ല.ഇറാക്ക്,,പലസ്തീൻ,അഫ്ഗാനിസ്ഥാൻ,നോർത്ത് കൊറിയ,ഭൂട്ടാൻ ഒക്കെ പന്തുതട്ടാനിറങ്ങുമ്പോൾ അവർ ജയിക്കാനാഗ്രഹിക്കാറുണ്ട്..ദുർഘടമായ രാഷ്ട്രീയ അന്തരീക്ഷത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതക്കിടയിലും പന്ത്തട്ടുന്ന കടലാസ്സിൽ ദുർബലരായ ടീമുകളോടുള്ള സഹതാപം കലർന്ന ഇഷ്ടം ഒന്നുകൊണ്ട് മാത്രമാണ്..
റാങ്കിങ്ങിൽ 100 ന് താഴെയുള്ള മൂന്ന് രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തുന്നൊരു ടൂർണമെന്റ്,നാലാമത്തെ ടീമായ സിറിയയും കലുഷിതമായ അന്തഃരീക്ഷത്തിൽ നിന്ന് വന്നവർ.ആ ടൂർണമെന്റ് ഫൈനലിൽ ഏറ്റുമുട്ടുന്നത് അക്കൂട്ടത്തിൽ ഏറ്റവും ദുർബലരായ ടീമുകൾ.വിജയിച്ചത് റാങ്കിങ്ങിലെ താഴെത്തട്ടുകാർ.ഉത്തരകൊറിയൻ വിജയം ആർക്കും വലിയ വാർത്തയെ ആയിരുന്നില്ല

അല്പം പിന്നിലേക്ക് പോകാം
2010 ലോകകപ്പില്‍ ഉത്തര കൊറിയന്ടീം പോര്‍ച്ചുഗലിനോട് 7-0ത്തിന് തോറ്റതിന് പിന്നാലെ രാജ്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഫുട്ബോള്‍ താരങ്ങളും പരിശീലകരും ശിക്ഷാ നടപടികള്‍ക്ക് വിധേയരായിരുന്നു. ചില താരങ്ങളെയും കോച്ചുമാരെയും റീ എഡ്യൂക്വേഷന് ക്യാമ്പുകളിലേക്ക് വിട്ടു..ചിലരെ
ഖനിക്കുള്ളിലെ ജോലിക്കാണ് വിട്ടത്.രണ്ടു വർഷത്തോളം പണിയെടുത്തുകഴിഞ്ഞാലേ അവിടുന്ന് പുറത്തുകടക്കാനാവൂ.പരിമിത അളവിലുള്ള റേഷനും അലവൻസുകളും നിർത്തലാക്കും..അങ്ങനെമനസിൽ ഭീതിയോടെ മാത്രം പന്തുതട്ടുന്ന ഒരു പറ്റം കളിക്കാരുടെ വിജയം തെല്ലൊന്നാഹ്ലാദിപ്പിച്ചു എന്നതാണ് സത്യം.ആ രാജ്യത്തിന്റെ രാഷ്ട്രീയം വിടാം..ഭരണാധികാരി്കളുടെ മർക്കടമുഷ്ടിക്ക് കീഴിൽ അടിമകളെപ്പോലെ ജീവിക്കുന്ന ആ ജനതക്ക് സന്തോഷം പകരുമായിരിക്കണം ഈ “ചെറിയ വലിയ” ജയം.ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകൾക്ക് നിരോധനമുള്ള വൈകുന്നേരങ്ങളിൽ മാത്രം സംപ്രക്ഷേപണമുള്ള 3 ടീവി ചാനലുകളിൽ കൂടി ആ ജനത അറിഞ്ഞുകാണുമായിരിക്കും അവരുടെ വിജയം..വനിതാ ടൂർണമെന്റിൽ ഇതിന് മുൻപൊരിക്കൽ ഫ്രാൻസിനെ കീഴ്പ്പെടുത്തി ഉത്തരകൊറിയ ചാമ്പ്യൻ പട്ടം അണിഞ്ഞപ്പോൾ പാരിതോഷികങ്ങൾ നൽകി അഭിനന്ദിച്ചു എന്ന് കേട്ടിട്ടുണ്ട്
(കേട്ടറിവിന്റെ അടിസ്ഥാനത്തിൽ മാത്രമെഴുതിയത്.ദുരൂഹത നിറഞ്ഞു നിൽക്കുന്ന ആ രാജ്യത്തിന്റെ അവസ്ഥ ഇങ്ങനെയൊന്നും ആയിരിക്കല്ലേ എന്നാശിക്കുന്നു