ഇന്തോനേഷ്യൻ ഓപ്പൺ: പി വി സിന്ധു ഫൈനലിൽ
ജക്കാർത്ത: ഇന്ന് ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഓപ്പൺ, ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 1000 ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. ജയത്തോടെ സിന്ധു ഫൈനലിൽ പ്രവേശിച്ചു. സിന്ധു സെമിയിൽ ചൈനയുടെ ചെൻ യൂഫെയെയാണ് തോൽപ്പിച്ചത്. ലോക രണ്ടാം നമ്പര്‍ താരം താരമാണ് ചെൻ യൂഫെ.

46 മിനിറ്റ് നീണ്ട് നിന്ന മൽസരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു ചെൻ യൂഫെയെ പരാജയപ്പെടുത്തിയത്. 2019 സീസണിലെ സിന്ധുവിന്റെ ആദ്യ ഫൈനലാണിത്. മത്സരത്തിൽ മുഴുവൻ സമയവും സിന്ധുവാണ് ആധിപത്യം പുലർത്തിയത്. ആദ്യ സെറ്റിൽ ഇരു താരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടത്തിയത്. എന്നാൽ രണ്ടാം സെറ്റിൽ സിന്ധു യൂഫെയെ 21-10ന് തോൽപ്പിക്കുകയായിരുന്നു. ഇന്നലെ ജപ്പാൻ താരം നൊസോമി ഒക്കുഹാരയെ തോൽപ്പിച്ചാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്.
സ്കോർ: 21-19, 21-10.