മൂന്നാമത് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഉത്തര കൊറിയ ജേതാക്കൾ
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്ബാൾ കപ്പ് ഫൈനൽ മത്സരത്തിൽ താജിക്കിസ്താനെ തോൽപ്പിച്ച് ഉത്തരകൊറിയ കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉത്തര കൊറിയ താജിക്കിസ്താനെ പരാജയപ്പെടുത്തിയത്. എഴുപത്തിയൊന്നാം മിനിറ്റിൽ ആണ് ഉത്തര കൊറിയ വിജയ ഗോൾ നേടിയത്. പാക് ഹിയോൺ ആണ് ഉത്തര കൊറിയക്ക് വേണ്ടി വിജയ ഗോൾ നേടിയത്.

തുടക്കത്തിൽ തന്നെ ആധിപത്യം പുലർത്തിയ കൊറിയ വിജയത്തിന് അർഹരായിരുന്നു. മികച്ച പ്രകടനമാണ് അവർ കാഴ്ചവെച്ചത്. ഗോൾ രഹിത ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പാക് ഹയോണാണ് ഉത്തര കൊറിയക്ക് വേണ്ടി ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ തൊട്ടടുത്ത നിമിഷം പാക് ഗോൾ നേടുകയായിരുന്നു. നേരത്തെ ഗ്രൂപ്പ് മത്സരത്തിലും ഉത്തര കൊറിയ താജിക്കിസ്താനെ തോൽപ്പിച്ചിരുന്നു. താജിക്കിസ്ഥാൻ 85-ാം മിനിറ്റിൽ സമനില ഗോളിന് ശ്രമിച്ചെങ്കിലും അത് ഗോളായി മാറിയില്ല. കൊറിയന്‍ ക്യാപ്റ്റന്‍ ജോങ് ഖ്വാനാണ് ടൂര്‍ണമെന്റിന്റെ താരം. ഈ സീസണിൽ മൂന്ന് ഗോളുകൾ ആണ് ജോങ് നേടിയത്.

രണ്ട് ടീമുകളും ഇനി 2022-ൽ നടക്കുന്ന ഫിഫ ലകകപ്പിലേക്ക് എത്താൻ ഉള്ള ഏഷ്യൻ ക്വാളിഫിക്കേഷന്‍ വേണ്ടിയുള്ള തയായറെടുപ്പുകളിലായിരിക്കും. കൊറിയ ഗ്രൂപ്പ് എച്ചിൽ ലെബനൻ, തുർക്ക്മെനിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കുള്ള ഗ്രൂപ്പിലാണ് അതേസമയം ഗ്രൂപ്പ് എഫിൽ താജിക്കിസ്ഥാൻ ജപ്പാൻ, കിർഗിസ് റിപ്പബ്ലിക്, മ്യാൻമർ, മംഗോളിയ എന്നിവരടങ്ങിയ ഗ്രുപ്പിലാണ് ഉള്ളത്.