ടി20 ബ്ലാസ്റ്റ് 2019 : വെടിക്കെട്ട് ബാറ്റിങ്ങുമായി ഡി വില്ലിയേഴ്സ്
ലണ്ടന്‍: ഇംഗ്ലണ്ടിൽ ആരംഭിച്ച വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിലെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തി ഡി വില്ലിയേഴ്സ്. ഇന്നലെ ആരംഭിച്ച ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് 43 എന്തിൽ 88 റൺസ് ആണ് അടിച്ചുകൂട്ടിയത്. മിഡില്‍സെക്സ് ടീമിലാണ് ടി20 ബ്ളാസ്റ്റിൽ ഡി വില്ലിയേഴ്സ് കളിക്കുന്നത്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മിഡില്‍സെക്സ് എസ്സെക്സിനെതിരെയാണ് മത്സരിച്ചത്. ആദ്യ ബാറ്റ് ചെയ്ത എസ്സെക്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 164 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മിഡില്‍സെക്സ് ഡി വില്ലിയേഴ്സിൻറെ ബാറ്റിംഗ് മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡി വില്ലിയേഴ്സ് ആദ്യമായാണ് മറ്റൊരു മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ തന്നെ തൻറെ കരുത്ത് താരം തെളിയിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ആറ് സിക്സും, അഞ്ച് ഫോറുമാണ് താരം നേടിയത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റന്‍ ഡേവിഡ് മലാനൻറെ കൂടെ ചേർന്ന് 105 റൺസ് ആണ് ഡി വില്ലിയേഴ്സ് നേടിയത്. ടി20 ബ്ലാസ്റ്റില്‍ 18 ടീമുകളാണ് മത്സരിക്കുന്നത്. ഇത് ഏഴാം സീസണാണ് നടക്കുന്നത്. ഇത്തവണ നിരവധി താരങ്ങൾ ആണ് പങ്കെടുക്കുന്നത്. സെപ്റ്റംബർ 21നാണ് ഫൈനല്‍ നടക്കുന്നത്.ടി20 ബ്ലാസ്റ്റില്‍ ആദ്യമായാണ് ഡി വില്ലിയേഴ്സ് കളിക്കുന്നത്.