ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ക്യാപ്റ്റൻ കോലിയാണെന്ന് മുന്‍ ഓസീസ് താരം
സിഡ്നി: ലോക്കപ്പ് സെമിയിൽ നിന്നും ഇന്ത്യ പുറത്തായ ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആ സമയം മുതൽ ക്രിക്കറ്റ് പ്രേമികൾക്കിടയിലുള്ള ചോദ്യമാണ് ആരാണ് മികച്ച ക്യാപ്റ്റൻ എന്നുള്ളത്.

എന്നാൽ ഇപ്പോൾ ഇവരില്‍ ആരാണ് മികച്ച ക്യാപ്റ്റൻ എന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുന്‍ സ്പിന്നറായ ബ്രാഡ് ഹോഗ്. ഐപിഎല്ലിലെ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ കോലിയേക്കാള്‍ ഏറെ മുന്നിലാണ് രോഹിത്തെന്നു കാണാം. പക്ഷെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം കോലിയാണെന്ന് ഹോഗ് തുറന്നു പറഞ്ഞു.

ബാറ്റിങിലും ഫീല്‍ഡിങിലും പരിശീലനത്തിലുമെല്ലാം ഇന്ത്യൻ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നയാളാണ് ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള കളിക്കാരനായ കോലി. കളത്തിനകത്തും പുറത്തും മികച്ച രീതിയിലാണ് കോലി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഹോഗ് കൂട്ടിച്ചേർത്തു.