കളിക്കാരെ വാങ്ങി കൂട്ടി അത്ലറ്റികോ മാഡ്രിഡ് – റയലിനും ബാഴ്സയ്ക്കും ഭീഷണി ഉയർത്താൻ സിമയോണി
രണ്ടും കൽപ്പിച്ചാണ് ഡിയേഗോ സിമിയോണി എന്ന അത്ലറ്റികോ മാഡ്രിഡിന്റെ മാനേജർ. ബാഴ്സയും റയലും വാഴുന്ന ല ലീഗയിൽ അവർക്ക് പറ്റിയ എതിരാളികളാക്കി അത്ലറ്റികോ മാഡ്രിഡിനെ മാറ്റിയ വ്യക്തിയാണ് അദ്ദേഹം. 2014 അവർ സ്പാനിഷ് ചാമ്പ്യന്മാർ ആവുകയും ചെയ്തു. പക്ഷെ പിന്നീട് അങ്ങോട്ട് പലപ്പോഴും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ സീസണിലും രണ്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗ് ഫൈനലിലും റയലിനോട് തോറ്റു രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എന്നാൽ ഈ സീസണിൽ ഒരു കൂറ്റൻ പടയെ ആണ് അദ്ദേഹം ഒരുക്കുന്നത്. പുതിയതായി എട്ട് കളിക്കാരെ ആണ് അദ്ദേഹം ടീമിൽ എത്തിച്ചിരിക്കുന്നത്.അതിൽ അടുത്ത റൊണാൾഡോ എന്നറിയപ്പെടുന്ന പോർച്ചുഗീസ് താരമായ ജോവാ ഫെലിക്സിനെ 120 മില്യൺ യൂറോ കൊടുത്താണ് സ്വന്തമാക്കിയത്. ഇപ്പോൾ അവസാനമായി എസ്പാനിയോളിൽ നിന്നും ഡിഫൻഡർ ആയ മരിയോ ഹെർമോസയെയും എത്തിച്ചിരിക്കുന്നു. പ്രായമായി വരുന്ന ഗോഡിന് പകരക്കാരൻ ആകാനാണ് ഹെർമോസയെ എത്തിച്ചതിൽ അദ്ദേഹം ലക്‌ഷ്യം ഇടുന്നതു. 25 മില്യൺ യൂറോ കൊടുത്താണ് വെറും 24 വയസ്സുള്ള ഈ സ്പാനിഷ് ഡിഫെൻഡറെ സ്വന്തമാക്കിയത്.






































