Cricket Top News

ധോണിയുടെ പിന്‍ഗാമിയായി ആര് ? നിർദേശവുമായി ഗൗതം ഗംഭീര്‍

July 19, 2019

author:

ധോണിയുടെ പിന്‍ഗാമിയായി ആര് ? നിർദേശവുമായി ഗൗതം ഗംഭീര്‍

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം എം എസ് ധോണിയുടെ വിരമിക്കൽ വാർത്തയോട് ഇന്നും ആരാധകർ പൊരുത്തപ്പെട്ടിട്ടില്ല. ടീമിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അവ്യക്തഇന്നും തുടരുകയാണ് തുടരുകയാണ്. ലോകകപ്പിനു ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാൽ അക്കര്യത്തിൽ ഇപ്പോൾ മൗനമാണ് എല്ലാവരും.അതേ സമയം, ലോകകപ്പായിരിക്കും ധോണിയുടെ അവസാന മല്‍സരം എന്ന തരത്തില്‍ നേരത്തേ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാൽ ധോണിയുടെ വിരമിക്കൽ വാർത്തയോടും അതെ സമയം ധോണിക്ക് ശേഷം ആരണ്ണാ ചോദ്യത്തിനും നിർദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. നിലവില്‍ ധോണിയുടെ പിന്‍ഗാമിയായി റിഷഭ് പന്തിനാണ് മുന്‍തൂക്കമുള്ളതെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെക്കൂടി ഭാവി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കണമെന്ന് ഗംഭീര്‍ നിര്‍ദേശിച്ചു. ഓരോരുത്തര്‍ക്കും സ്വന്തം കഴിവ് തെളിയിക്കാന്‍ ചുരുങ്ങിയത് ഒന്നര വര്‍ഷമെങ്കിലും ദേശീയ ടീമിനൊപ്പം അവസരം നല്‍കണം ഗൗതം കൂട്ടിച്ചേർത്തു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു മുന്നിൽ. വളരെ പ്രതീക്ഷയോടെയാണ് ടീം കളത്തിലിറങ്ങുന്നത്. ഇന്ന് പര്യടനത്തിന്റെ ഇന്ത്യൻ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്, എന്നാൽ ചില കാരണങ്ങളാൽ പ്രഖ്യാപനം മാറ്റിവച്ചു.

Leave a comment