Foot Ball Top News

താനാണ് ലോകത്തിലെ ഏറ്റവും സന്തോഷവാനായ പരിശീലകൻ: ഇഗോർ സ്റ്റിമാക്ക്

July 18, 2019

author:

താനാണ് ലോകത്തിലെ ഏറ്റവും സന്തോഷവാനായ പരിശീലകൻ: ഇഗോർ സ്റ്റിമാക്ക്

ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിൽ ആണ്.ഇഗോർ സ്റ്റീമാക്ക് എന്ന ക്രോയേഷ്യൻ പരിശീലകന്റെ കീഴിൽ ഇന്ത്യ ഇപ്പോളാണ് തനി ഫുട്ബോൾ തുടങ്ങിയതെന്ന് കണക്കുകൾ പറയും.കോൺസ്റ്റന്റൈൻ പകുതി വഴിയിൽ ഉപേക്ഷിച്ചു പോയ ഇന്ത്യയെ തന്റെ കരങ്ങളിൽ എടുത്ത് ആദ്യ ചില മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും ലോകനിലവാരത്തിലുള്ള ഫുട്ബോൾ കാണാൻ സാധിക്കുന്നു.പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നാണല്ലോ.ആ പരാജയത്തിൽ കളിക്കാരെ കുറ്റപ്പെടുത്താതെ അവരെ ചേർത്തുനിറുത്തക എന്നതാണ് ഒരു നല്ല പരിശീലകൻ ചെയ്യേണ്ടത്.അതിൽ സ്റ്റിമാക്ക് ചെയ്യുന്നുമുണ്ട്.

ഇന്ത്യയുടെ പ്രകടനത്തെ പറ്റി അഭിപ്രായം പറഞ്ഞ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്

” നമ്മൾ നമ്മുടെ തെറ്റുകളെ മനസിലാക്കി അതിൽ നിന്ന് പഠിക്കും. കഴിഞ്ഞമത്സരങ്ങളിൽ നമ്മൾ ചില തെറ്റുകൾ വരുത്തി. നമ്മൾ ശക്തരാകണം. ഞാൻ ഇപ്പോൾ അവരെ ഓർത്തു അഭിമാനിക്കുന്നു. ആദ്യ രണ്ട് മത്സരത്തിലും തോറ്റ് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ പരിശീലകൻ. നമ്മൾ കഴിവുള്ളവർ ആണെന്ന് നമ്മൾ തെളിയിക്കുകയുണ്ടായി. കളിക്കാർ അത് കളത്തിൽ പുറത്തെടുക്കുക തന്നെ വേണം. എനിക്ക് അവരോട് പറ്റി ചേരണം. അവർ മോശമായി കളിച്ചാലും സാരമില്ല. നമ്മൾ അവർക്ക് മെച്ചപ്പെടാൻ സമയം നൽകണം “.

 

 

Leave a comment