Cricket cricket worldcup Top News

ക്രിക്കറ്റിന്റെ പുതിയ തമ്പുരാക്കന്മാരായി ഇംഗ്ലണ്ട്; കിവികൾക്ക് അഭിമാനത്തോടെ മടങ്ങാം

July 15, 2019

ക്രിക്കറ്റിന്റെ പുതിയ തമ്പുരാക്കന്മാരായി ഇംഗ്ലണ്ട്; കിവികൾക്ക് അഭിമാനത്തോടെ മടങ്ങാം

അതി മാരകമായ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഇംഗ്ലണ്ട് ലോക കപ്പ് ചാമ്പ്യന്മാരായി. സൂപ്പർ ഓവറിൽ ആണ് അവർക്ക് കിവികളെ മറികടക്കാൻ ആയതു. ഇംഗ്ലണ്ടിന്റെ കന്നി കിരീടം ആണ്. ന്യൂ സീലാൻഡ് ഇത് രണ്ടാം തവണ ആണ് ഫൈനലിൽ തോൽക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂ സീലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് അടിച്ചു. ഓപ്പണർ ആയ ഹെന്രി നിക്കോൾസ് ആണ് ടോപ് സ്കോറെർ – 55 റൺസ്. ടോം ലതമും [47], വില്യംസണും [30] ഇംഗ്ലീഷ് ബൗളിങ്ങിനെ ചെറുത്തു നിന്ന് അവരെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും പ്ലങ്കറ്റും 3 വിക്കറ്റ് വീതം വീഴ്ത്തി കിവികളുടെ പ്രധാന ബാറ്റ്സ്മാൻമാരെ എല്ലാം പറഞ്ഞയച്ചു. അർച്ചറും വുഡ്‌സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി അവർക്ക് മികച്ച പിന്തുണയും നൽകി. ബെയേർസ്റ്റോവ് നേത്രത്വം നൽകിയ ഫീൽഡർസ് കിവികളെ വരിഞ്ഞു മുറുക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടും ഉണ്ട്.

മറുപടി ഇറങ്ങിയ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമായിരുന്നില്ല. വെടികെട്ടുകാരൻ റോയ് 17 റൺസുമായി മടങ്ങി. ജോ റൂട്ടിന് 7 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. മികച്ചു നിന്ന് ബെയേർസ്റ്റോവിന്റെയും [36] ക്യാപ്റ്റൻ മോർഗാന്റെയും [9] വിക്കറ്റ് പോകുമ്പോൾ ഇംഗ്ലണ്ട് 86/4. എന്നാൽ പിന്നീടങ്ങോടു ലോകം കണ്ടത് ജോസ് ബട്ലറും ജോൺ സ്റ്റോക്‌സും നടത്തിയ ഒരു ചെറുത്തുനിൽപ്പായിരുന്നു. 1979 ലോക കപ്പ് ഫൈനലിന് ശേഷം ആദ്യമായായിരുന്നു ഒരു ഫൈനലിൽ അഞ്ചാം വിക്കറ്റിൽ 100 റൺസ് മുകളിൽ കൂട്ടുകെട്ട് ഉയരുന്നത്. 59 റൺസുമായി ബട്ലർ പോകുമ്പോൾ സ്കോർ 196/5. പക്ഷെ അപ്പോളേക്കും റൺറേറ്റ് 9ന് മുകളിൽ വേണമായിരുന്നു. വോക്‌സും പ്ലൂൻകെട്ടും കൂറ്റൻ അടികൾക്ക് മുതിർന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി. അവസാനം വരെയും ഒരു പക്ഷത്തു പക്ഷെ സ്റ്റോക്സ് നിലയുറപ്പിച്ചു.

നാടകീയത നിറഞ്ഞതായിരുന്നു അവസാന ഓവർ. ജയിക്കാൻ വേണ്ടത് 15 റൺസ്. ക്രീസിൽ സ്റ്റോക്‌സും ബൗൾ ചെയുന്നത് ബൗൾട്ടും. ആദ്യ രണ്ടു ബോൾ റൺ ഒന്നും അടിക്കാതെ ഇരുന്ന സ്റ്റോക്സ് മൂന്നാമത്തെ ബോൾ സിക്സിന് പായിച്ചു. നാലാമത്തെ ബോളിൽ രണ്ടാമത്തെ റൺസ് ഓടിയപ്പോൾ, ഗുപ്റ്റിൽ എറിഞ്ഞ ത്രോ സ്റ്റോക്സിന്റെ ബാറ്റിൽ കൊണ്ട് ബൗണ്ടറി കടന്നു. ആ ബോളിൽ അങ്ങനെ ആറു റൺസ് അടിക്കാൻ അവർക്കായി. പിന്നീട് രണ്ടു ബോളിലും രണ്ടു റൺസിന് ശ്രമിച്ചു വാലറ്റക്കാർ റൺ ഔട്ട് ആയെങ്കിലും കളി സമനിലയിൽ അവസാനിച്ചു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് അടിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവികൾ 15 റൺസ് അടിച്ചെങ്കിലും, ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീം എന്ന നിലയിൽ ഇംഗ്ലണ്ട് ലോക കിരീടം ഉയർത്തി.

Leave a comment