Editorial Foot Ball Top News

കൂട്ടീഞ്ഞോയെ നന്നായി ഉപയോഗിക്കാൻ ഇനി ബാഴ്സക്ക് സാധിക്കും ; അല്ലെങ്കിൽ ശ്രമിക്കണം

July 14, 2019

കൂട്ടീഞ്ഞോയെ നന്നായി ഉപയോഗിക്കാൻ ഇനി ബാഴ്സക്ക് സാധിക്കും ; അല്ലെങ്കിൽ ശ്രമിക്കണം

ഗ്രീസ്മാന്റെ വരവോടെ കൂട്ടീഞ്ഞോയുടെ ഭാവി എന്താകും എന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 120 മില്യൺ യൂറോ കൊടുത്തു ലിവർപൂളിൽ നിന്ന് വളരെയേറെ പ്രതീക്ഷയോടെ വാങ്ങിയ താരമാണ് 27 വയസ്സുള്ള ഈ ബ്രസീലുകാരൻ. എന്നാൽ പ്രതീക്ഷക്കൊത്തു വളരാൻ സാധിച്ചില്ല എന്ന് മാത്രമല്ല വളരെ ഏറെ വിമർശനങ്ങളും താരം നേടുകയുണ്ടായി. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സ 3 -0 ത്തിനു ലീഡ് ചെയ്തു നിന്നപ്പോൾ കിട്ടിയ സുവർണാവസരം കൂട്ടീഞ്ഞോ നഷ്ടപെടുത്തിയിരുന്നു. ഒരു ഗോളിനാണ് അവർ ഫൈനൽ കാണാതെ പുറത്തായത്. അതിന് ശേഷം ചാമ്പ്യൻസ് ലീഗ് അടിക്കാൻ കൂട്ടീഞ്ഞോയെ പോലത്തെ കളിക്കാരെ വെച്ച് നേടാൻ പറ്റില്ലാ എന്ന രീതിയിൽ വിമര്ശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ആ ആവശ്യക്കാർക്ക് ശക്തി പകരുന്ന നീക്കമാണ് ഗ്രീസ്മാനെ ടീമിൽ എത്തിച്ചത് വഴി ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

എന്നാൽ ഗ്രീസ്മാന്റെ വരവ് കൂട്ടീഞ്ഞോയെ നന്നായി വിനായിഗിക്കാൻ ആയിരിക്കണം ബാഴ്സ ഉപയേഗിക്കേണ്ടത്. കാരണം അദ്ദേഹം ഒരു പക്കാ നമ്പർ 10 കളിക്കാരന്. സെൻട്രൽ സ്‌ട്രൈക്കറുടെ തൊട്ടു പുറകിൽ കളിക്കുന്ന അറ്റാക്കിങ് മിഡ്‌ഫീൽഡർ. ഗോൾ അടിക്കാനും അടിപിക്കാനും മാസ്മരിക കഴിവുള്ള പ്രതിഭ. പ്രതിരോധം കൂച്ചു വിലങ് ഇടുമ്പോൾ ലോങ്ങ് റേഞ്ച് ഷോട്ടുകൾ കൊണ്ട് അദ്ദേഹം വല ചലിപ്പിക്കുന്നത് നാം പല തവണ ആവേശത്തോടെ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോ ബാഴ്സ അദ്ദേഹത്തെ റൈറ്റ് വിങ്ങർ ആയിട്ടാണ് കളിപ്പിക്കുന്നത്. പൊസിഷൻ മാറി കളിക്കുന്നതിന്റെ പ്രശ്നമാണ് തനിക്കെന്ന് അദ്ദേഹം കോപ്പ അമേരിക്കയിലെ പ്രകടനത്തിലൂടെ തെളിയിക്കുകയും ചെയ്തു.

ഗ്രീസ്മാന് വിങ്ങിൽ നന്നായി കളിക്കാനാകും. ആയതിനാൽ കൂട്ടീഞ്ഞോയെ മധ്യനിരയിൽ ബാഴ്സ കളിപ്പിക്കണം. സുവാരസ്, മെസ്സി, ഗ്രീസ്മാൻ എന്നിവരടങ്ങുന്ന മുന്നേറ്റത്തിന് കൂട്ടീഞ്ഞോയെ പോലത്തെ ഒരു പ്ലയെർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയാൽ നാം കാണാൻ പോകുന്നത് ഒരു ഫുട്ബോൾ വിസ്ഫോടനം ആയിരിക്കും. ആ പൊസിഷനിൽ കളിയ്ക്കാൻ റാകിറ്റിച്ചിനെക്കാളും യോഗ്യൻ എന്തുകൊണ്ടും കൂട്ടീഞ്ഞോ ആണ്. അര്തരും, ബുസ്ക്കെറ്സും, വിദാലും ഡിഫെൻസിവ് മിഡ്‌ഫീൽഡർസ് ആയതിനാൽ ബാഴ്സക്ക് കൂട്ടീഞ്ഞോയെ കളിപ്പിക്കാൻ മറ്റൊരു കാരണം കൂടി ആണ്.

കൂട്ടീഞ്ഞോ ഉപയോഗിച്ച 7 ആം നമ്പർ ഗ്രീസ്മാന് ബാഴ്സ നൽകുകയുണ്ടായി. അത് താരത്തിന്റെ ആൽമവിശ്വാസം തകർക്കാൻ ഇടയാകരുത്. മരിച്ചു 8 ആം നമ്പർ നൽകി ടീമിന്റെ മധ്യനിരയുടെ നേടും തൂണക്കന്മ ബാഴ്സ.

Leave a comment