ഇത് റെക്കോർഡുകളുടെ ഫൈനൽ
ലണ്ടൻ : ലോകകപ്പ് ഫൈനലിന് കൊടിയേറി. അവസാന ലാപ്പിൽ ആര് മുന്നിൽ വന്നാലും നമുക്ക് ചിലരെ ഒന്നു ശ്രദ്ധിക്കാം…!!!
1. ടോം ലതാം , ലോകകപ്പിൽ സ്റ്റമ്പിന് പുറകിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ എന്ന ഗിൽക്രിസ്റ്റിന്റെ (21) റെക്കോർഡ് മറികടക്കാൻ ഇനി 4 എണ്ണം മാത്രം മതി. ലതാം ഇപ്പോൾ 18 എണ്ണവുമായി ലീഡിങ് ആണ്.
2. 38 വിക്കറ്റ് നേടിയ ബോൾട്ട് , ഏകദിനത്തിൽ ഈ വർഷം ഏറ്റവുമധികം വിക്കറ്റ് നേടിയവരിൽ മുൻപിലാണ്.
3. ഒരു ലോകകപ്പിൽ ഏറ്റവുമധികം ക്യാച്ചുകൾ എന്ന റെക്കോർഡ് ഇനി റൂട്ടിന് സ്വന്തം. 12 എണ്ണം.
4.ഒരു ഇംഗ്ലീഷ് വിക്കറ്റ്കീപ്പറുടെ ഏറ്റവുമധികം പുറത്താക്കലുകൾ എന്ന നേട്ടത്തിലേക്ക് ജോസ് ബറ്റ്ലർ , വേണ്ടത് 3 എണ്ണം കൂടി മാത്രം.
5. 4 റണ്‍സ് അപ്പുറം ജോണി ബെയർസ്റ്റോ യെ കാത്തിരിക്കുന്നത് 500 റൺസ് എന്ന കടമ്പയാണ്.
6. 24 റൺസ് അകലെ ഗുപ്ടിൽ നെ കാത്തിരിക്കുന്നത് 1000 റൺസ് എന്ന കടമ്പ.
7. 13 റൺസ് അകലെ റോസ് ടെയ്ലർ നെ കാത്തിരിക്കുന്നത് 1000 റൺസ് എന്ന കടമ്പ.
8. ഒരു റൺസ് അകലെ കെവിൻ വില്യംസണ് കൈയെത്തി പിടിക്കാവുന്നത് ഒരു നായകന്റെ എറ്റവും മികച്ച റൺ വേട്ട എന്ന ഖ്യാതിയാണ്. 548 റൺസ്. ജയവർധനയാണ് മുന്നിൽ.