പോഗ്ബക്കായി യൂണൈറ്റഡിന്റെ വാതിലിൽ മുട്ടി റയൽ..!!
പോഗ്ബക്ക് വേണ്ടി റയൽമാഡ്രിഡ് വീണ്ടും രംഗത്ത്. ടീം അടിമുടി ഉടച്ചു വാർക്കുന്നതിന്റെ ഭാഗമായി കോച്ച് സിദാന്റെ സമ്മർദ്ദം മൂലം റിയൽ മാഡ്രിഡ് മാനേജ്മന്റ് വീണ്ടും യുണൈറ്റഡ് അധികൃതരുമായി ചർച്ച നടത്തി. എന്നാൽ പോഗ്ബയെ യാതൊരു കാരണവശാലും വിട്ടു നൽകില്ല എന്ന നിലപാടിലാണ് മാഞ്ചസ്റ്റർയുണൈറ്റഡ് അധികാരികൾ. നിലവിൽ ആന്ദ്രേഹെരേരയെ ടീമിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമാണ് ടീം മാനേജ്മെന്റിന് ആരാധകരിൽ നിന്നും മുൻതാരങ്ങളിൽ നിന്നും ഏൽക്കേണ്ടി വന്നത്. നിലവിൽ യുണൈറ്റഡിന്റെ മധ്യനിരയിലെ കുന്തമുനയായ താരത്തെ കൈമാറിയാൽ അത് വലിയ ഒച്ചപ്പാടുകൾക്ക് വഴിവെക്കും ആയതിനാൽ തന്നെ താരത്തെ എന്ത് വിലകൊടുത്തും നിലനിർത്താൻ തന്നെയാണ് ടീം അധികൃതരുടെ ശ്രമം. എന്നാൽ പോഗ്ബക്കാകട്ടെ റയൽമാഡ്രിഡിലേക്ക് മാറാനാണ് താൽപര്യം. ഈ സീസണോടെ ക്ലബ് വിടാൻ താരം അനുവാദം ചോദിച്ചിരുന്നു എന്നാൽ യുണൈറ്റഡ് അധികൃതർ സമ്മതം മൂളിയില്ല. പോഗ്ബയെ എങ്ങനെയും റയലിന്റെ കൂടാരത്തിലെത്തിക്കാൻ മാനേജർ സിദാൻ അശ്രാന്ത പരിശ്രമത്തിലാണ്. ഏകദേശം നൂറു മില്യനിന്റെ ഓഫറാണ് മാഡ്രിഡ് പോഗ്ബക്കായി യുണൈറ്റഡിന്റെ മുന്നിൽ വച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ ഈ ഓഫർ തള്ളിക്കളഞ്ഞാൽ മാഡ്രിഡ് പോഗ്ബക്കായുള്ള ശ്രമം ഉപേക്ഷിക്കും.. ഈ വരുന്ന ഓഗസ്റ്റ് 8-നാണ് സ്പെയിനിൽ ട്രാൻസ്ഫർ വിന്ഡോ ക്ലോസ് ചെയ്യുന്നത് അതിനു മുന്നോടിയായി താരത്തെ ടീമിൽ എത്തിക്കാനാണ് മാഡ്രിഡിന്റെ ശ്രമം…