Foot Ball

ഉമിതീതി ഫ്രാൻസിലേക്ക് പറന്നേക്കും – പി.സ്.ജി, ബാഴ്‌സയെ സമീപിച്ചു

July 12, 2019

ഉമിതീതി ഫ്രാൻസിലേക്ക് പറന്നേക്കും – പി.സ്.ജി, ബാഴ്‌സയെ സമീപിച്ചു

ഡി ലിറ്റിനെ വാങ്ങാൻ സാധിക്കാതെ വന്നതോടെ ബാഴ്സയുടെ ഫ്രഞ്ച് ഡിഫൻഡർ ആയ സാമുവേൽ ഉമിതീതിയെ മേടിക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പി. സ്. ജി. ക്ലമന്റ് ലങ്ങേലെറ് പ്രതിരോധത്തിൽ സ്ഥിരമായതോടെ ഉമിത്തീതിക്ക് അവസരങ്ങൾ ബാഴ്സയിൽ കുറഞ്ഞിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ താരവും കൂടുമാറ്റത്തെ കുറിച്ച് ആലോചിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന്റെ സേവനത്തിനായി കാത്തുകിടപ്പുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്തതു ഇംഗ്ലീഷ് ടീമിന് വെല്ലുവിളിയാകും.

ബാർസ ചോദിക്കുന്ന 54 മില്യൺ യുറോ കൊടുക്കാൻ പി. സ്. ജി തയ്യാറാണെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങെനെയെങ്കിൽ ഈ സീസണിൽ ഉമിതീതി ഫ്രഞ്ച് ചാമ്പ്യന്മാർക്ക് വേണ്ടി ബൂട്ട് കെട്ടും. താരത്തിന് പകരം മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വിക്ടർ ലിൻഡലോഫിനെ കാറ്റലോണിയയിൽ എത്തിക്കാൻ ശ്രമം ബാഴ്സയും തുടങ്ങി കഴിഞ്ഞു.

Leave a comment