Foot Ball

യുവന്റസിന്റെ ഷോപ്പിംഗ് അവസാനിക്കുന്നില്ല – ഇകാർഡിയെയും സ്വന്തമാക്കാൻ പദ്ധതി

July 12, 2019

യുവന്റസിന്റെ ഷോപ്പിംഗ് അവസാനിക്കുന്നില്ല – ഇകാർഡിയെയും സ്വന്തമാക്കാൻ പദ്ധതി

ഇന്റർ മിലാന്റെ അർജന്റീന താരം മാനുവൽ ഇകാർഡിയെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ യുവന്റസ് ആലോചിക്കുന്നു. 50 മില്യൺ യുറോ ആണ് ഇതിനായി അവർ മിലന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇകാർഡിയും ഇന്ററിന്റെ മാനേജ്മെന്റും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായതുകാരണം കഴിഞ്ഞ ഡിസംബർ മുതൽ അദ്ദേഹത്തെ കളിപ്പിക്കാൻ ടീം തയ്യാറായിരുന്നില്ല. ആയതിനാൽ ഒരു കരാറിൽ എത്തിപ്പെടാൻ ഇരു ടീമുകൾക്കും സാധിച്ചാൽ അത് എല്ലാ കക്ഷികൾക്കും പ്രയോജനം ചെയ്യും.

കൈമാറ്റം നടക്കുക ആണെങ്കിൽ യുവന്റസ് ഈ വർഷം ടീമിൽ എത്തിക്കുന്ന അഞ്ചാമത്തെ താരമാകും ഈ 26കാരൻ. നേരത്തെ റാംസെ, റബിയോ, ഹിഗുവൈൻ, ബുഫൊൺ എന്നിവരെ അവർ ടൂറിനിൽ എത്തിച്ചിരുന്നു. പക്ഷെ അതെല്ലാം തന്നെ ഫ്രീ ട്രാൻസ്ഫെറുകൾ ആയിരുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യത ക്ലബിന് ഉണ്ടായില്ല. അതിനാലാണ് തങ്ങളുടെ ബാങ്ക് ബാലൻസ് പൊളിച്ചു ഇകാർഡിയെ എത്തിക്കാൻ യുവന്റസ് തീരുമാനിച്ചത്. റൊണാൾഡോയുടെ  കൂടെ ഇകാർഡിയും കൂടെ ചേരുമ്പോൾ തീപ്പൊരി മുന്നേറ്റ നിര സൃഷ്ടിക്കപ്പെടും. എന്നാൽ ഹിഗുവൈനും ഇകാർഡിയും ഒരേ പൊസിഷനിൽ ആണ് കളിക്കുന്നത്. രണ്ട് പേരെയും ഒത്തു കൊണ്ടുപോകുന്നത് തലവേദന ആകാനും സാധ്യത ഉണ്ട്.

Leave a comment