Foot Ball Top News

ലിൻഡലോഫിനായി വലവിരിച്ചു ബാഴ്സ

July 10, 2019

ലിൻഡലോഫിനായി വലവിരിച്ചു ബാഴ്സ

2017 ൽ 31 മില്യൺ യൂറോ കൊടുത്തു പോർച്ചുഗീസ് ക്ലബ് ആയ ബെനെഫിക്കയിൽ നിന്ന് സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീഡിഷ് ഡിഫൻഡർ ആണ് വിക്ടർ ലിൻഡലോഫ്. യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്തതു ലിൻഡലോഫ് പോലുള്ള ലോകോത്തര താരങ്ങളെ പിടിച്ചു നിർത്തുന്നത് ബുദ്ധിമുട്ട് ആയിരിക്കുകയാണ്. “ലിൻഡലോഫ് വലിയ ഒരു ക്ലബ്ബിന്റെ വലയത്തിനടുത്താണ് ” – അദ്ദേഹത്തിന്റെ ഏജന്റിന്റെ ഈ പുതിയ പ്രസ്താവന ഒരു മാറ്റത്തിലേക്കുള്ള വിരൽചൂണ്ടലായി പലരും കണക്കാക്കപ്പെടുന്നു. ലിൻഡലോഫിനെ പിടിച്ചു നിർത്തുന്ന കാര്യത്തിൽ മാനേജർ ആയ ഒലെ സോൾഷെരും ആശങ്ക അടുത്തിടെ പ്രകടിപ്പിച്ചിരുന്നു.

30 മില്യൺ യുറോക്ക് അടുത്ത് ബാഴ്സ വാഗ്ദാനം ചെയ്യുക ആണെങ്കിൽ യുണൈറ്റഡ് താരത്തെ വിട്ടുനൽകാൻ തയ്യാറാവും എന്നാണ് വാർത്ത. കരാറിലെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ, താരത്തിന്റെ ഏജന്റ് ആയ ഹസ്സൻ ബാഴ്സയിൽ എത്തിയതും റിപ്പോർട്ട് ഉണ്ട്. 2017 ൽ വലിയ പ്രതീക്ഷയോടെ എത്തിയെങ്കിലും മൗറിഞ്ഞോയെ സന്തോഷിപ്പിക്കാൻ ഈ 24 കാരന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഒലെ സോൾഷെരുടെ ടീമിലെ പ്രധാന സെന്റർ ബാക്കായി അദ്ദേഹം മാറിയിരുന്നു. തന്റെ പദ്ധതികളിൽ ലിൻഡലോഫ് ഒരു അഭിവാജ്യ ഘടകമാണെന്നും ഒലെ വ്യെക്തമാക്കിയിരുന്നു.

കൊഴിഞ്ഞു പോക്ക് നിർത്താൻ യുണൈറ്റഡ് നന്നായി മെനക്കെടേണ്ടി വരും. അലക്സിസ് സാഞ്ചേസ്, പോൾ പോഗ്ബ, മാർക്‌സ് റോഹോ,ഡേവിഡ് ഡി ഗയ എന്നീ താരങ്ങളും നല്ല ക്ലബ്ബുകൾക്കായി കാത്തിരിക്കുകയാണ്.

Leave a comment