ലുകാകുവിനെ തേടി ഇന്റർ മിലാൻ
വളരെ ഏറെ പ്രതീക്ഷകളോടെ എവെർട്ടണിൽ നിന്ന് 90 മില്യൺ യുറോ കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ കളിക്കാരൻ ആണ് ബെൽജിയം താരമായ റൊമേലു ലുകാകു. ലീഗിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോളുകൾ അടിച്ചാണ് അദ്ദേഹം യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. എന്നാൽ പിന്നീട് ക്ലബ്ബിന്റെ പ്രതീക്ഷക്കൊത്തു ഉയരാൻ ഈ 26 വയസ്സ്കാരനാണ് കഴിഞ്ഞില്ല. റൂണിയെ പകരം വെക്കാൻ വന്ന ലുകാകു, കളിച്ച രണ്ട് സീസണിലും 20 ഗോളുകളിൽ കൂടുതൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.
മൗറിഞ്ഞോ മാറി ഒലെ യുണൈറ്റഡിന്റെ മാനേജർ ആയപ്പോൾ തൊട്ട് ഇംഗ്ലീഷ് താരമായ റാഷ്ഫോർഡിനെ ആണ് സ്ട്രൈക്കർ ആയി കൂടുതൽ പരിഗണിച്ചത്. ഈ സീസണിലും ലുകാകു തന്റെ പദ്ധതിയിൽ ഇല്ല എന്ന് സോൾഷെർ വ്യെക്തമാകുകയും ചെയ്തു.
ആയതിനാൽ ലുകാകുവിനെ മേടിക്കാൻ ഇന്റർ മിലാൻ തയ്യാറാവുകയാണ്. ഇകാർഡി ക്ലബ് വിടാൻ ഇരിക്കുന്നതിനാൽ അവർക്ക് ലുകാകുവിന്റെ സേവനം ഗുണം ചെയ്യും. ഇന്ററിന്റെ സ്റ്റാഫ് കരാർ ഉറപ്പിക്കാൻ ഇംഗ്ലണ്ടിലേക്ക് പറന്നു കഴിഞ്ഞിരിക്കുന്നു. 75മില്യൺ യുറോ എന്ന ഭേദപ്പെട്ട തുക നൽകാനും ഇന്റർ തയ്യാറാണ്.