ബെയ്ലിന്റെ ധർമ്മസങ്കടമകറ്റാൻ ചൈനക്ക് ആകുമോ?
കാല്പന്തുകളിയിൽ വേഗതയുടെ പര്യായം ആയ കളിക്കാരനാണ് വെയിൽസ് താരം ഗാരെത് ബേയിൽ. തന്റെ വ്യെക്തിഗത മികവ് കൊണ്ട് അയാൾ ജയിപ്പിച്ചിരിക്കുന്ന കളികളും കുറവല്ല. റയൽ മാഡ്രിഡിലേക്ക് ചേക്കേറുമ്പോൾ അന്നത്തെ റെക്കോർഡ് തുകക്കുമാണ് ക്ലബ് അയാളെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന് ആയി 102 ഗോളുകളും അയാൾ നേടിയെടുത്തിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ബേയിൽ റയൽ മാഡ്രിഡിന് ഒരു അധികപ്പറ്റാണ്. തുടരെ തുടരെയുള്ള പരിക്കുകളും സ്വാർത്ഥമായ കളികളും അദ്ദേഹത്തെ കോച്ചിൽ നിന്നും ആരാധകരിൽ നിന്നും അകറ്റി. എന്നാൽ ബെയ്ലിനെ വാങ്ങണമെങ്കിൽ വൻ തുക നൽകേണ്ടിയതിനാൽ മറ്റൊരു ക്ലബിലേക്കുള്ള കൈമാറ്റവും നടക്കാതെ പോയി. വീണ്ടും സിദാൻ മാനേജർ ആയി വന്നപ്പോൾ ബെയ്ലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന പോലെയാണ്.
ഈ അവസ്ഥയിൽ നിന്ന് താരത്തെയും ക്ലബിനെയും രക്ഷിക്കാൻ ചൈനീസ് ക്ലബ്ബുകൾക്ക് സാധിക്കും എന്നാണ് റിപ്പോർട്ട്. ഒരു ക്ലബ് ബെയ്ലിനു 1.2മില്യൺ യുറോ പ്രതിവാര ശമ്പളമായി നൽകാൻ തയ്യാറാണ് എന്നാണ് കിംവാന്തികൾ. അതായതു ബേയിൽ ഇപ്പോ നേടുന്നതിന്റെ ഇരട്ടി. ബെയ്ലിനെ വിറ്റു കാശാക്കുന്നത് ക്ലബ്ബിനും ഉപകരിക്കും.
ഏതായാലും ബേയിൽ ചൈനയിൽ പോകുമോ എന്നുള്ളതാണ് ഇപ്പോ ചൈനീസ് മാധ്യമങ്ങളുടെ പ്രധാന ചർച്ചാ വിഷയം.